ETV Bharat / state

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്‍റെ ടാബ്ലോ ഉൾപ്പെടുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി - CM Pinarayi Vijayans letter to PM Narendra modi

ശ്രീനാരായണ ഗുരുവിൻ്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന ടാബ്ലോ അനുവദിക്കാതിരുന്നത് ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്‍റെ ടാബ്ലോ ഉൾപ്പെടുത്തണം  പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിന്‍റെ കത്ത്  ശ്രീനാരായണ ഗുരുവിൻ്റെ ടാബ്ലോ പരേഡിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം  CM Pinarayi Vijayans letter to PM Narendra modi  letter saying Keralas tableau should be included in the Republic Day Parade
റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്‍റെ ടാബ്ലോ ഉൾപ്പെടുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
author img

By

Published : Jan 20, 2022, 10:30 PM IST

തിരുവനന്തപുരം: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ ടാബ്ലോ ഉൾപ്പെടുത്താതിരുന്ന കേന്ദ്ര സർക്കാർ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

കാലികപ്രസക്തവും വളരെയധികം സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയമാണ് കേരളത്തിൻ്റെ ടാബ്ലോ അവതരിപ്പിക്കുന്നത്. കേരളം മാത്രമല്ല, രാജ്യം തന്നെ കണ്ട മഹാനായ സാമൂഹ്യ പരിഷ്‌കർത്താവും തത്വചിന്തകനുമായ ശ്രീനാരായണ ഗുരുവിൻ്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന ടാബ്ലോ അനുവദിക്കാതിരുന്നത് ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്.

ALSO READ: സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍

മനുഷ്യർക്കിടയിൽ വിഭജനങ്ങൾക്ക് കാരണമായ ജാതിചിന്തകൾക്കും അനാചാരങ്ങൾക്കും വർഗീയവാദങ്ങൾക്കുമെതിരെ അദ്ദേഹം പകർന്ന മാനവികതയുടേയും സാഹോദര്യത്തിൻ്റേയും ആശയങ്ങൾ കൂടുതൽ ആളുകളിൽ എത്താനുള്ള അവസരമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ കേരളത്തിനുള്ള പ്രതിഷേധം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. നടപടി തിരുത്തണമെന്ന് ശക്തമായി കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.