ETV Bharat / state

സംസ്ഥാനത്തിന്‍റേത് കൃത്യതയാര്‍ന്ന ഇടപെടല്‍: ഒപ്പം നിന്നവര്‍ക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി, അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ്

author img

By

Published : Feb 9, 2022, 11:31 AM IST

Updated : Feb 9, 2022, 11:53 AM IST

രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർക്കും രക്ഷാപ്രവർത്തനവുമായി സഹകരിച്ചവർക്കും നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

cm pinarayi vijayan thanking cherad rescue mission teams  cm pinarayi vijayan thanking rescue mission teams for rescuing trekker trapped in cherad hill  ചെറാട് രക്ഷാപ്രവർത്തകർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  ബാബു രക്ഷാപ്രവർത്തനം  മലമ്പുഴ മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു  മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്ക് പോസ്റ്റ്
ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു, രക്ഷാപ്രവർത്തകർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മലമ്പുഴയിലെ ചെറാട് മലയിൽ കാൽ വഴുതി വീണ് പാറയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയ സംഭവത്തിൽ രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻ്റിലെ സൈനികർ, പാരാ റെജിമെന്‍റ് സെന്‍ററിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി.ഒ.സി ലഫ്റ്റനന്‍റ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. കൂടാതെ രക്ഷാപ്രവർത്തനവുമായി സഹകരിച്ച വ്യോമസേനക്കും കോസ്റ്റ് ഗാർഡിനും കേരള പൊലീസ്, ഫയർ & റസ്ക്യൂ, എന്‍.ഡി.ആര്‍.എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

45 മണിക്കൂറിന് ശേഷം യുവാവിനെ രക്ഷിച്ചത് ചരിത്രമായ രക്ഷാ ദൗത്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

READ MORE: അതിജീവനത്തിന്‍റെ 45 മണിക്കൂര്‍! പതറാതെ ബാബു, രക്ഷിച്ച് ദൗത്യസംഘം; ചരിത്രമായി കേരളം

Last Updated : Feb 9, 2022, 11:53 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.