തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച രോഗികളുടെ ആദ്യ പരിശോധനയില്‍ സംശയം തോന്നിയതു കൊണ്ടാണ് വീണ്ടും പരിശോധിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ ആശയക്കുഴപ്പമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നെയ്യാറ്റിന്‍കര, തമിഴ്‌നാട് സ്വദേശികളുടെ സ്രവ സാമ്പിളുകള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍ററില്‍ ആദ്യം പരിശോധന നടത്തിയപ്പോള്‍ പരിശോധനാ ഫലം പോസിറ്റീവായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് രോഗമില്ലെന്ന് കണ്ടെത്തിയത്. കൂടുതല്‍ വ്യക്തതക്കായി ആലപ്പുഴ വൈറോളജി ലാബില്‍ വീണ്ടും പരിശോധന നടത്താനാണ് തീരുമാനം.