ETV Bharat / state

'പ്രണയവും മയക്കുമരുന്നും മതത്തിന്‍റെ തലയില്‍ തള്ളേണ്ടതല്ല' ; പാലാ ബിഷപ്പിന്‍റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി

'ക്രിസ്‌തുമതത്തില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിക്കുന്നു എന്നത് അടിസ്ഥാനരഹിതം'

cm pinarayi vijayan on pala bishops narcotic jihad controversy  cm pinarayi vijayan on narcotic jihad controversy  pala bishops narcotic jihad controversy  pala bishop narcotic jihad controversy  pala bishop  narcotic jihad controversy  narcotic jihad  narcotic jihad issue  cm pinarayi vijayan  pinarayi vijayan  മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ  പിണറായി വിജയൻ  പാലാ ബിഷപ്പിന്‍റെ ആരോപണങ്ങള്‍ക്ക് വസ്തുതകളുടെ പിന്‍ബലിമില്ലെന്ന് മുഖ്യമന്ത്രി  ആരോപണങ്ങള്‍ക്ക് വസ്തുതകളുടെ പിന്‍ബലിമില്ലെന്ന് മുഖ്യമന്ത്രി  മത പരിവർത്തനം  പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറാങ്ങാട്ടിൽ  പാലാ ബിഷപ്പ്  മാര്‍ ജോസഫ് കല്ലറാങ്ങാട്ടിൽ  നാര്‍ക്കോട്ടിക് ജിഹാദ്
cm pinarayi vijayan on pala bishops narcotic jihad controversy
author img

By

Published : Sep 22, 2021, 8:28 PM IST

Updated : Sep 22, 2021, 8:48 PM IST

തിരുവനന്തപുരം : പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിഷപ്പിന്‍റേത് ദൗര്‍ഭാഗ്യകരമായ പരാമര്‍ശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിര്‍ഭാഗ്യകരമായ രീതിയില്‍ ഈ വിവാദം കത്തിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നു. പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്‍റെ തലയിലേക്ക് തള്ളേണ്ട ഒന്നല്ല. ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ ഇത്തരം ആരോപണങ്ങള്‍ക്ക് വസ്തുതകളുടെ പിന്‍ബലമില്ല.

പാലാ ബിഷപ്പിന്‍റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി

മതപരിവര്‍ത്തനത്തിലും മയക്കുമരുന്ന് കച്ചവടത്തിലും ന്യൂനപക്ഷങ്ങള്‍ക്ക് പങ്കാളിത്തമില്ല. ഇതിലൊന്നിലും ഏതെങ്കിലും മതമില്ല. ക്രിസ്‌തുമതത്തില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിക്കുന്നു എന്നതും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ല. ഹാദിയ സംഭവത്തില്‍ ഹൈക്കോടതിയും സുപ്രീംകോടതിയും ഇതുസംബന്ധിച്ച ആരോപണം വാസ്‌തവ വിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടുള്ളതാണ്.

ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ഇതര മതത്തിലെ പെണ്‍കുട്ടികളെ പ്രണയ കുരുക്കില്‍പെടുത്തിയ ശേഷം ഐഎസ് പോലുള്ള തീവ്രാദ സംഘടനകളില്‍ എത്തിക്കുന്നു എന്ന ആരോപണം പരിശോധിച്ചപ്പോഴും മറ്റൊരു ചിത്രമാണ് തെളിയുന്നത്.

ALSO READ: സര്‍ക്കാര്‍ ഇഷ്ടമുള്ളത് മാത്രം കേൾക്കുകയും അഭിപ്രായങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്നു: ഉമ്മൻചാണ്ടി

2019 വരെ ഐഎസില്‍ ചേര്‍ന്നതായി വിവരം ലഭിച്ച 100 പേരില്‍ 72 പേര്‍ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്ക് വിദേശത്തുപോയശഷം ഐഎസ് ആശയങ്ങളില്‍ ആകൃഷ്‌ടരായി ആ സംഘടനയില്‍ എത്തിപ്പെട്ടവരാണ്.

അവരില്‍ കോഴിക്കോട് തുരുത്തിയാട് സ്വദേശി പ്രജു ഒഴികെ എല്ലാവരും മുസ്ലിം സമുദായത്തില്‍ ജനിച്ചവരാണ്. മറ്റുള്ള 28 പേര്‍ ഐഎസ് ആശയങ്ങളില്‍ ആകൃഷ്‌ടരായി കേരളത്തില്‍ നിന്നുതന്നെ പോയവരുമാണ്.

ആ 28 പേരില്‍ അഞ്ച് പേര്‍ മാത്രമാണ് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ശേഷം ഐഎസിലേക്ക് പോയത്. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിക്കുന്നു എന്ന ആരോപണത്തെ സാധൂകരിക്കുന്ന കണക്കുകളല്ല ഇവയൊന്നും.

യുവതീ യുവാക്കള്‍ തീവ്രവാദ സംഘടനകളില്‍ എത്തിപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Sep 22, 2021, 8:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.