തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തും. കെ റെയില്‍ പദ്ധതിയുടെ കേന്ദ്രാനുമതി നേടിയെടുക്കുകയാണ് കൂടിക്കാഴ്‌ചയുടെ ലക്ഷ്യം. കേന്ദ്രാനുമതി എത്രയും വേഗം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമാകും മുഖ്യമന്ത്രി ഉന്നയിക്കുക.
സംസ്ഥാന വികസനത്തിന് കെ റെയില്‍ പദ്ധതി അനിവാര്യമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. കെ റെയില്‍ എംഡി അജിത് കുമാര്‍ ഇന്ന് റെയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥരുമായി പദ്ധതി സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. പദ്ധതിക്ക് അനുമതി തേടി കെ റെയില്‍ സമര്‍പ്പിച്ച ഡിപിആര്‍ നിലവില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പരിഗണനയിലാണ്.
Also read: 'സിൽവർ ലൈനിനായി വീട് വിട്ടുനൽകാൻ പൂർണ സമ്മതം' ; തിരുവഞ്ചൂരിന് സജി ചെറിയാന്‍റെ മറുപടി
കേന്ദ്ര സര്‍ക്കാരിന്‍റെ തത്വത്തിലുള്ള അംഗീകാരം മാത്രമാണ് പദ്ധതിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സാമൂഹികാഘാത പഠനത്തിനുള്ള സര്‍വേയും കല്ലിടലും പല മേഖലകകളിലും പുരോഗമിക്കുന്നത്. പല പ്രദേശങ്ങളിലും കല്ല് സ്ഥാപിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.