തിരുവനന്തപുരം: ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ എസ്‌എസ്‌എല്‍വി ഡി 2 ന്‍റെ വിജയകരമായ വിക്ഷേപണത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തെ (ഐഎസ്‌ആര്‍ഒ) പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്‌എസ്‌എല്‍വി (സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) ഡി 2 ന്‍റെ വിക്ഷേപണം ഒരു നാഴികകല്ലാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു.
'വിജയകരമായ എസ്‌എസ്‌എല്‍വി ഡി 2 ദൗത്യത്തിന് ഐഎസ്‌ആര്‍ഒയ്ക്ക് അഭിനന്ദനങ്ങൾ! എസ്‌എസ്‌എല്‍വി ഡി 2 എന്ന വലിയ നാഴികക്കല്ല് കുറ്റമറ്റ രീതിയിൽ ഇഒഎസ്-07, ജാനസ്-1, ആസാദി സാറ്റ്-2 എന്നിവ അവയുടെ ഭ്രമണപഥത്തില്‍ എത്തിച്ചു. നിങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും ശരിക്കും പ്രചോദനം നൽകുന്നതാണ്', മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു.
-
Congratulations to @isro on the successful SSLV-D2/EOS-07 Mission! A huge milestone as SSLV-D2 flawlessly has placed EOS-07, Janus-1, and AzaadiSAT-2 into their intended orbits. Your hard work and dedication are truly inspiring! #SSLV #EOS07 #Janus1 #AzaadiSAT2
— Pinarayi Vijayan (@pinarayivijayan) February 10, 2023 " class="align-text-top noRightClick twitterSection" data="
">Congratulations to @isro on the successful SSLV-D2/EOS-07 Mission! A huge milestone as SSLV-D2 flawlessly has placed EOS-07, Janus-1, and AzaadiSAT-2 into their intended orbits. Your hard work and dedication are truly inspiring! #SSLV #EOS07 #Janus1 #AzaadiSAT2
— Pinarayi Vijayan (@pinarayivijayan) February 10, 2023Congratulations to @isro on the successful SSLV-D2/EOS-07 Mission! A huge milestone as SSLV-D2 flawlessly has placed EOS-07, Janus-1, and AzaadiSAT-2 into their intended orbits. Your hard work and dedication are truly inspiring! #SSLV #EOS07 #Janus1 #AzaadiSAT2
— Pinarayi Vijayan (@pinarayivijayan) February 10, 2023
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററില്‍ നിന്നും മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ന് രാവിലെ 9.18 നായിരുന്നു എസ്‌എസ്‌എല്‍വി ഡി 2 കുതിച്ചുയര്‍ന്നത്. ഐഎസ്‌ആര്‍ഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-07, യുഎസ് കമ്പനിയായ അന്‍റാറിസ് വികസിപ്പിച്ച ജാനസ്-2, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പായ സ്‌പേസ് കിഡ്‌സ് ഇന്ത്യയുമായി ചേര്‍ന്ന് രാജ്യത്തെ 750 വിദ്യാര്‍ഥികള്‍ നിര്‍മിച്ച ആസാദിസാറ്റ്-2 എന്നീ ഉപഗ്രഹങ്ങളുമായാണ് റോക്കറ്റ് പറന്നത്.
Also Read: എസ്‌എസ്‌എല്‍വി ഡി2 വിക്ഷേപണം വിജയം; 3 ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍
എസ്‌എസ്‌എല്‍വി ഡി 2 വിക്ഷേപണ വിജയം നിര്‍ണായകമായ ഒന്നാണെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പ്രതികരിച്ചു. ആദ്യ ശ്രമം പരാജയമായിരുന്നു എന്നും അതില്‍ നിന്ന് പഠിച്ച് നടത്തിയ ശ്രമം വിജയം കണ്ടു എന്നും സോമനാഥ് പറഞ്ഞു. നേരത്തെ 2022 ഓഗസ്റ്റില്‍ എസ്‌എസ്‌എല്‍വി ദൗത്യം നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് സൂക്ഷ്‌മ പരിശോധനകളും കൂടുതല്‍ പഠനവും നടത്തിയാണ് വിക്ഷേപണം വിജകരമായി പൂര്‍ത്തിയാക്കിയത്.
വ്യവസായ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വാഹനം എന്ന നിലയ്‌ക്കാണ് എസ്‌എസ്‌എല്‍വി വികസിപ്പിച്ചത്. മിതമായ നിരക്കിലാണ് റോക്കറ്റിന്‍റെ നിര്‍മാണം. 500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാനുള്ള ശേഷിയാണ് എസ്‌എസ്‌എല്‍വി ഡി 2 ന് ഉള്ളത്.