തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.ഡി.എഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളുടെ തുടര്‍ച്ചയാണിത്. നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ സഹായവും യു.ഡി.എഫിന് ലഭിക്കുന്നുണ്ട്. വിമാനത്തിനകത്ത് അക്രമാസക്തമായി പെരുമാറിയതിനെ ന്യായീകരിച്ചുകൊണ്ട് കോണ്‍ഗ്രസിന്‍റെ ഉന്നത നേതൃത്വം രംഗത്തുവന്നത് ആസൂത്രണം തെളിയിക്കുന്നതാണ്. ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാകൂ. സര്‍ക്കാരിനെ സ്‌നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണ് നടക്കുന്നത്.
ALSO READ| മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം: തള്ളിമാറ്റി ഇപി ജയരാജൻ
ഇത്തരം അക്രമ - അരാജക നീക്കങ്ങളോട് ജനാധിപത്യപരമായി പ്രതിഷേധിക്കണം. കലാപമെന്ന പ്രതിപക്ഷത്തിന്‍റെ കെണിയില്‍ വീഴാതിരിക്കാനുള്ള ജാഗ്രത എല്ലാവരും കാണിക്കണമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.