തിരുവനന്തപുരം: ഒരു സന്നദ്ധ സംഘടനക്കും ഔദ്യോഗിക സംവിധാനത്തോടൊപ്പം നിന്ന് വാഹന പരിശോധന നടത്താൻ അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് സേവാഭാരതി പ്രവർത്തകർ സംഘടനയുടെ പേര് എഴുതിയ യൂണിഫോം ധരിച്ച് പൊലീസിനൊപ്പം വാഹനപരിശോധനയിൽ പങ്കെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read more: പാലക്കാട്ട് പൊലീസിനൊപ്പം പരിശോധനയ്ക്ക് സേവാഭാരതി ; വിവാദം
സന്നദ്ധ സംഘടനകളെ സർക്കാർ ക്ഷണിച്ച് കമ്മ്യൂണിറ്റി വളണ്ടിയർമാരുടെ സേന രൂപീകരിച്ചിട്ടുണ്ട്. ഇവർക്ക് മാത്രമാണ് ഇത്തരം കാര്യങ്ങളിൽ പങ്കെടുക്കാനുള്ള അനുമതി. അതേസമയം ഈ വളണ്ടിയർമാർക്ക് ഏതെങ്കിലും രാഷ്‌ട്രീയ സന്നദ്ധ സംഘടനകളുമായുള്ള ബന്ധം പ്രദർശിപ്പിച്ച് ഈ പ്രവർത്തനത്തിൽ പങ്കാളികളാകാൻ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.