ETV Bharat / state

'പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി' ; ശരിയായ രീതിയല്ലെന്ന് മുഖ്യമന്ത്രി - പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്ന ആളെ ഇറക്കിവിടുമെന്ന് ഭീഷണി സ്വരത്തില്‍ പറയുന്നത് സംസ്ഥാനത്ത് ആദ്യമായി നടന്ന കാര്യമായിരിക്കാമെന്ന് മുഖ്യമന്ത്രി

cm pinarayi vijayan about media freedom in kerala  cm press meet  chief minister pinarayi vijayan  CPM  Congress party in kerala  V D Satheeshan  മുഖ്യമന്ത്രി പിണറായി വിജയന്‍  പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  മാധ്യമ സ്വാതന്ത്ര്യം
'പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി' ; ശരിയായ രീതിയല്ലെന്ന് മുഖ്യമന്ത്രി
author img

By

Published : Jun 27, 2022, 3:39 PM IST

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകനോട് കയര്‍ത്തുസംസാരിച്ച പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധി ചിത്രം തകര്‍ത്തത് സംബന്ധിച്ച് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്ന ആളെ ഇറക്കിവിടുമെന്ന് ഭീഷണി സ്വരത്തില്‍ പറയുന്നത് സംസ്ഥാനത്ത് ആദ്യമായി നടന്ന കാര്യമായിരിക്കാം.

'മര്യാദക്കിരിക്കണം, അല്ലെങ്കില്‍ ഇറക്കിവിടും' എന്ന് ഒരു വാര്‍ത്താസമ്മേളനത്തില്‍ കേട്ട വാചകമല്ലേ. എനിക്ക് സുഖിക്കുന്ന ചോദ്യങ്ങളല്ലല്ലോ നിങ്ങളും ചോദിക്കുക. അതിന് ഞാന്‍ മറുപടി പറയാന്‍ ബാധ്യസ്ഥനാണല്ലോ. ചിലപ്പോള്‍ മറുപടി പറയാതിരിക്കാം. അതിനപ്പുറം ചോദിച്ച ആളോട് ഇങ്ങനെയാണോ പറയേണ്ടത്. അതാണോ രീതി. ചോദ്യങ്ങളെ ഭയപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്' മുഖ്യമന്ത്രി പറഞ്ഞു.

'പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി' ; ശരിയായ രീതിയല്ലെന്ന് മുഖ്യമന്ത്രി

സംസാരിക്കുന്ന ആളുടെ ഇഷ്‌ടത്തിനല്ലല്ലോ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്. പ്രതിപക്ഷ നേതാവിനോട് അങ്ങനെ ചോദ്യം ചോദിച്ചപ്പോള്‍ അവിടെ ഉണ്ടായ മറുപടി ദൃശ്യമാധ്യമങ്ങളില്‍ കണ്ടതാണ്. അതിന്‍റെ തുടര്‍ച്ചയായി, ചില കൈകള്‍ അറുത്തുമാറ്റും എന്ന് പറഞ്ഞുകൊണ്ടുള്ള അണികളുടെ ആക്രോശങ്ങളും വന്നിട്ടുണ്ട്. ഇതൊന്നും ശരിയായ രീതിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം നിയമസഭയിലടക്കം മാധ്യമങ്ങള്‍ക്ക് വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ദിവസമാണ് അദ്ദേഹം മാധ്യമ സ്വാതന്ത്ര്യത്തിനായി സംസാരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.