തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചാന്ദ്രയാന്‍-3 ന്‍റെ (Chandrayaan 3) വിജയകരമായ സോഫ്റ്റ് ലാന്‍ഡിങ്ങ് (Soft Landing) എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan). ഇതോടെ രാജ്യത്തിന്‍റെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യം അതിന്‍റെ പ്രധാനപ്പെട്ട ആദ്യ കടമ്പ കടന്നിരിക്കുകയാണെന്നും വാര്‍ത്ത കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. 2019ല്‍ ചാന്ദ്രയാന്‍-2 (Chandrayaan 2) ദൗത്യത്തിനുണ്ടായ അവസാനഘട്ട തിരിച്ചടിയില്‍ നിന്നുള്ള തിരിച്ചറിവുകള്‍ ഉപയോഗപ്പെടുത്തിയാണ് ഇന്ന് ചാന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിങ് (Chandrayaan 3 soft landing) പൂര്‍ത്തിയാക്കിയത്.
നിശ്ചയിച്ച സ്ഥലത്തേക്ക് ലാന്‍ഡര്‍ മൊഡ്യൂള്‍ (Lander Module) കൃത്യമായ കണക്കുകൂട്ടലുകളിലൂടെ ലാന്‍ഡ് ചെയ്യിപ്പിച്ചു. മുന്‍ പരീക്ഷണങ്ങളില്‍ നിന്നുള്ള അനുഭവങ്ങളും തിരിച്ചറിവുകളും ഉപയോഗപ്പെടുത്തിയാണ് ശാസ്ത്ര ഗവേഷണ രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ സാധ്യമാവുന്നത്. ചാന്ദ്രയാന്‍-3 (Chandrayaan 3) അതിനൊരു വലിയ ദൃഷ്‌ടാന്തമാണെന്നും മുഖ്യമന്ത്രി (CM) പറഞ്ഞു. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണ, പര്യവേക്ഷണങ്ങള്‍ക്ക് വലിയ ഊര്‍ജം പകരുന്നതാണ് ചാന്ദ്രയാന്‍-3 യുടെ ഈ നേട്ടം.
ഉന്നതമായ ശാസ്ത്ര ബോധമുള്ള ഒരു സമൂഹത്തിന് മാത്രമെ സര്‍വ്വതല സ്‌പര്‍ശിയായ പുരോഗതി സാധ്യമാവുകയുള്ളൂ. ഈ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാകട്ടെ ചാന്ദ്രയാന്‍-3 എന്നും മുഖ്യമന്ത്രി (CM) ആശംസിച്ചു. ചന്ദ്രന് ചുറ്റും ഒരു മാസത്തിലേറെ നീണ്ട ഭ്രമണത്തിന് ശേഷമാണ് ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് ചെയ്‌തത്. ഈ നേട്ടത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ് (ISRO Chairman S. Somanath) ഉള്‍പ്പെടെ ഒരു കൂട്ടം മലയാളികളും ഇതിന് പിന്നിലുണ്ടെന്നത് ലോകത്തുള്ള എല്ലാ കേരളീയര്‍ക്കും ഏറെ അഭിമാനകരമായ കാര്യമാണ്. ബഹിരാകാശ രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് (ISRO) കഴിയട്ടെയെന്നും മുഖ്യമന്ത്രി (CM) പറഞ്ഞു.
ചന്ദ്രയാന്‍ 3യുടെ ലാന്‍ഡിങ് വിജയകരം (Successful Landing of Chandryaan 3): ഇന്ന് (ഓഗസ്റ്റ് 23) വൈകിട്ട് 6.04നാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാന്‍ 3 (Chandrayaan 3) വിജയകരമായി സോഫ്‌റ്റ് ലാന്‍ഡിങ് (Soft Landing) നടത്തിയത്. ഇതോടെ പര്യവേക്ഷണ വാഹനം ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇറക്കിയ ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യക്ക് സ്വന്തമായി. കൂടാതെ ചന്ദ്രനില്‍ സോഫ്‌റ്റ് ലാന്‍ഡിങ് (Soft Landing) വിജയകരമായി പൂര്‍ത്തിയാക്കിയ രാജ്യങ്ങളില്‍ നാലാമത്തെ രാജ്യമായും ഇന്ത്യ മാറി. അമേരിക്ക (America), റഷ്യ (Russia), ചൈന (China) എന്നീ രാജ്യങ്ങളാണ് നേരത്തെ വിജയകരമായി സോഫ്‌റ്റ് ലാന്‍ഡിങ് (Soft Landing) നടത്തിയത്.
ദക്ഷിണ ധ്രുവത്തിലെ മാന്‍സിനസ്-സി, സിംപീലിയന്‍സ് എന്‍ ഗര്‍ത്തങ്ങള്‍ക്കിടയില്‍ 69.36 ഡിഗ്രി തെക്കായിട്ടാണ് ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിങ് (Soft Landing) നടത്തിയത്. ലാന്‍ഡിങ്ങിനിടെ എന്തെങ്കിലും അസ്വാഭാവികത അനുഭവപ്പെട്ടാല്‍ ലാന്‍ഡിങ് 27ലേക്ക് മാറ്റുമെന്ന് നേരത്തെ ഐഎസ്‌ആര്‍ഒ (ISRO) അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് വിജയകരമായി ദൗത്യം പൂര്‍ത്തീകരിക്കാനായത്.
Also read: Chandrayaan 3 Landed on Moon: തിങ്കൾത്തുടിപ്പറിഞ്ഞ് ഭാരതം, ലോകത്തിന് മുന്നില്‍ അഭിമാനം വാനോളം