ETV Bharat / state

CM On Thonnakkal Virology Lab Nipah Sample Test നിപ സാമ്പിൾ തോന്നയ്ക്കൽ വൈറോളജി ലാബിൽ അയക്കാത്തത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി - ബിഎസ്എൽ ലെവൽ 3 ലാബുകളിൽ

Nipah sample Test : എന്നാൽ സംസ്ഥാനത്തെ ലാബിൽ ഔദ്യോഗിക പ്രഖ്യാപനത്തിന് കഴിയില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. നിപ സ്ഥിതിവിശേഷത്തെ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നൽകിയ സബ്‌മിഷനിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും.

Nipah sample was not sent to Thonnakkal  Thonnakkal virology lab  Nipah sample was not sent to Thonnakkal CM said  To check why the Nipah sample was not sent  Nipah sample Test Thonnakkal virology lab  Nipah sample Test  നിപ സാമ്പിൾ തോന്നയ്ക്കലുള്ള വൈറോളജി ലാബിൽ  തോന്നയ്ക്കൽ വൈറോളജി ലാബിൽ അയക്കാത്തത് പരിശോധിക്കും  സംസ്ഥാനത്തെ ലാബിൽ പരിശോധന നടത്തിയാലും  ഔദ്യോഗിക പ്രഖ്യാപനത്തിന് കഴിയില്ലെന്ന്  സംസ്ഥാനത്തെ നിപ സ്ഥിതിവിശേഷത്തെ സംബന്ധിച്ച്  വിഡി സതീശൻ നൽകിയ സബ്‌മിഷനിൽ മറുപടി  മറുപടിയുമായ് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും  ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ പരിശീലനം നൽകിയില്ല  പുതിയ പ്രോട്ടോകോൾ അനിവാര്യമാണ്  നിപയുടെ ചികിത്സയ്ക്ക് പ്രോട്ടോകോൾ  ഘടകവിരുദ്ധമായ മറുപടിയായിരുന്നു സബ്‌മിഷനിൽ  ഡാറ്റാ ശേഖരിക്കാനുള്ള നടപടികൾ സ്വീകരിക്കണം  തിരുവനന്തപുരം തോന്നയ്ക്കലുമുള്ള വൈറോളജി ലാബുകളിൽ  ബിഎസ്എൽ ലെവൽ 3 ലാബുകളിൽ  ബിഎസ്എൽ ലെവൽ 2 ലാബുകൾ ആയതിനാൽ
Nipah sample Test Thonnakkal virology lab
author img

By ETV Bharat Kerala Team

Published : Sep 13, 2023, 12:32 PM IST

തിരുവനന്തപുരം: നിപ സാമ്പിൾ തിരുവനന്തപുരം തോന്നയ്ക്കലുള്ള വൈറോളജി ലാബിൽ പരിശോധനയ്ക്ക് അയക്കാത്തത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Nipah sample Test Thonnakkal virology lab). എന്നാൽ സംസ്ഥാനത്തെ ലാബിൽ പരിശോധന നടത്തിയാലും ഔദ്യോഗിക പ്രഖ്യാപനത്തിന് കഴിയില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

സംസ്ഥാനത്തെ നിപ സ്ഥിതിവിശേഷത്തെ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നൽകിയ സബ്‌മിഷനിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും. നിപ പോലുള്ള രോഗം വരാൻ എപ്പോൾ വേണമെങ്കിലും സാഹചര്യമുള്ള സംസ്ഥാനമാണ് കേരളം.

നിപയുടെ ചികിത്സയ്ക്ക് പ്രോട്ടോകോൾ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഇതിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ ആക്ഷേപമുണ്ട്. പുതിയ പ്രോട്ടോകോൾ അനിവാര്യമാണ്. നിപ കൈകാര്യം ചെയ്യുന്നതിന് ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ പരിശീലനം നൽകിയിട്ടില്ല. പരിശീലനം നൽകാനുള്ള സംവിധാനം ഉണ്ടാകണം.

ആവശ്യമായ ഡാറ്റാ ശേഖരിക്കണം. നേരത്തെ ഉണ്ടായിരുന്ന വിശദമായ ഡാറ്റാ ആവശ്യമാണ്. ഡാറ്റാ ശേഖരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഭാവിയിലെ സാഹചര്യം കൂടി പരിഗണിച്ചുള്ള നടപടി സ്വീകരിക്കണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ സബ്‌മിഷൻ.

എന്നാൽ ഘടകവിരുദ്ധമായ മറുപടിയായിരുന്നു സബ്‌മിഷനിൽ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും നൽകിയത്. സംസ്ഥാനത്ത് ആലപ്പുഴയിലും തിരുവനന്തപുരം തോന്നയ്ക്കലുമുള്ള വൈറോളജി ലാബുകളിൽ സാമ്പിൾ പരിശോധിച്ചാലും ഇരു ലാബുകളും ബിഎസ്എൽ ലെവൽ 2 ലാബുകൾ ആയതിനാൽ നിപ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

ബിഎസ്എൽ ലെവൽ 3 ലാബുകളിൽ മാത്രമേ ഔദ്യോഗികമായി സ്ഥിരീകരണം സാധിക്കുകയുള്ളു. സംസ്ഥാനത്തെ ലാബുകളിൽ നിപ കണ്ടെത്താനാകും. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം നടത്തണമെങ്കിൽ സാങ്കേതികമായി പൂനെയിലെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ മാത്രമേ സാധിക്കുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

എന്നാൽ സംസ്ഥാനത്ത് ഇതു കണ്ടെത്താൻ കഴിയുന്ന ലാബ് തോന്നയ്ക്കൽ സജ്ജമാണെങ്കിലും എന്ത് കൊണ്ട് അങ്ങോട്ടേക്ക് സാമ്പിൾ അയച്ചില്ലായെന്ന് പരിശോധിക്കുമെന്നാണ് തൊട്ട് പിന്നാലെ മുഖ്യമന്ത്രി സഭയിൽ നൽകിയ മറുപടി.

ALSO READ:Veena George About Nipah Test : നിപ കേരളത്തില്‍ സ്ഥിരീകരിക്കാനാകില്ലേ ?, എന്തുകൊണ്ട് പൂനെ ഫലം വരണം ? : വീണ ജോര്‍ജ് പറയുന്നു

എന്തുകൊണ്ട് പൂനെ?: കേരളത്തില്‍ കോഴിക്കോട് റീജ്യണല്‍ ഐഡിവിആര്‍എല്‍ ലാബിലും ആലപ്പുഴ എന്‍ഐവി കേരളയിലും നിപ വൈറസ് സ്ഥിരീകരിക്കാന്‍ സാധിക്കും (Veena George About Nipah Test). തിരുവനന്തപരം തോന്നയ്ക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്‌ഡ് വൈറോളജിയും നിപ വൈറസ് പരിശോധനയ്ക്ക് സജ്ജമാണ്.

എന്നാല്‍ ഇത് അപകടകരമായ വൈറസായതിനാല്‍ തന്നെ ഐസിഎംആര്‍ എന്‍ഐവി മാര്‍ഗനിര്‍ദേശമനുസരിച്ച് ഒരിടവേളയ്ക്ക് ശേഷം ഔട്ട്‌ബ്രേക്ക് വരികയാണെങ്കില്‍ എവിടെ പരിശോധിച്ചാലും എന്‍ഐവി പൂനെയില്‍ നിന്നുള്ള സ്ഥിരീകരണം വന്നതിന് ശേഷം മാത്രമേ പ്രഖ്യാപിക്കാന്‍ പാടുള്ളൂ.

ഐസിഎംആറിന്‍റെ നിര്‍ദേശമാണിത്. അതിന് ശേഷമേ ഇവിടെയുളള ലാബുകളില്‍ തന്നെ സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു.

അതേസമയം കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌ത രണ്ട് മരണങ്ങള്‍ നിപ ബാധയെത്തുടര്‍ന്നാണെന്ന് പൂനെ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ സ്രവ സാമ്പിള്‍ പരിശോധനയില്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.