ETV Bharat / state

ഇ.പി ജയരാജന്‍റെ കുടുംബത്തിനെതിരെ ഇല്ലാക്കഥ കെട്ടിച്ചമയ്ക്കുകയാണെന്ന് മുഖ്യമന്ത്രി

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം  minister ep jayarajan  ep jayarajan  pinarayi vijayan  മുഖ്യമന്ത്രി  പിണറായി വിജയൻ
ഇ.പി ജയരാജന്‍റെ കുടുംബത്തിനെതിരെ ഇല്ലാക്കഥ കെട്ടിച്ചമയ്ക്കുകയാണെന്ന് മുഖ്യമന്ത്രി
author img

By

Published : Sep 14, 2020, 9:59 PM IST

തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാജന്‍റെ കുടുംബത്തിനെതിരെ ഇല്ലാക്കഥ കെട്ടിച്ചമയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.പി ഇന്ദിര ബാങ്കിൽ പോയ സംഭവത്തെ സ്വർണക്കടത്തുമായി ബന്ധപെടുത്തിയാണ് ആരോപണം. "ഒരു പവന്‍റെ മാല തൂക്കി നോക്കിയതിൽ എന്താണ് വലിയ കുറ്റമെന്നും മുഖ്യമന്ത്രി ചോദിച്ചു. ബാങ്കിലെ സീനിയർ മാനേജരായി റിട്ടയർ ചെയ്ത സ്‌ത്രീയ്ക്ക് ആ ബാങ്കിൽ ലോക്കർ ഉണ്ടെന്നത് ഭയങ്കര സംഭവമാണോ? ഇതിൽ എന്താണ് പരാതിയുള്ളത്? സ്വർണം തൂക്കി നോക്കിയതിൽ ആശ്ചര്യപ്പെടേണ്ട കാര്യമില്ല. ഏതെങ്കിലും പ്രത്യേക ആവശ്യത്തിനാകും തൂക്കം നോക്കിയിട്ട് ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി.

ഇ.പി ജയരാജന്‍റെ കുടുംബത്തിനെതിരെ ഇല്ലാക്കഥ കെട്ടിച്ചമയ്ക്കുകയാണെന്ന് മുഖ്യമന്ത്രി

മന്ത്രിയുടെ മകന് സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന കാര്യം ഏത് ഏജൻസിയാണ് അന്വേഷിക്കുന്നത്? സ്വാഭാവികമായി പരാതികൾ ചെല്ലുമ്പോൾ ഏത് അന്വേഷണ ഏജൻസികളും അന്വേഷണം നടത്തും. അന്വേഷണ ഏജൻസികളെ ദുർബോധനപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. അന്വേഷണ ഏജൻസികളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവമായ ശ്രമം ചില കേന്ദ്രങ്ങളിൽ നടക്കുന്നു. നിക്ഷിപ്‌ത താത്പര്യക്കാരാണ് ഇതിന്‍റെ പിന്നിൽ പ്രവർത്തിക്കുന്നതെന്നും മാധ്യമങ്ങൾ അത് ഏറ്റെടുക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.