തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. സ്വതന്ത്രമെന്ന മേലങ്കിയിട്ട മാധ്യമങ്ങൾ സംസ്ഥാനത്തെ വികസനങ്ങളെ തകർക്കുന്ന വിധ്വംസക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഒരു ദിവസം പോലും ആയുസില്ലാത്ത വാർത്തകളെ ആഘോഷിക്കുന്നതിലൂടെ സർക്കാരിനെ കരിവാരിത്തേക്കാമെന്ന ധാരണയോ അങ്ങനെ സംഭവിക്കണമെന്ന ദുർമോഹമോ ആണ് ഇത്തരം മാധ്യമങ്ങളെ നയിക്കുന്നത്.
ആഘോഷിച്ച വാർത്തകളുടെ സ്ഥിതി എന്തായെന്ന് മാധ്യമങ്ങൾ ആത്മ പരിശോധന നടത്തണം. മാധ്യമങ്ങൾ തങ്ങളുടെ സ്വാധീനം ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കരുത്. നിഷ്‌പക്ഷര്‍ എന്ന് സ്വയം പറയുന്നവർ സ്വയം വിമർശനപരമായി ഇക്കാര്യം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.