ETV Bharat / state

നവകേരള സദസ് ബഹിഷ്‌കരിച്ച്‌ യുഡിഎഫ്‌, വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിയ്‌ക്ക്‌ അവകാശമില്ല; കെ സുധാകരന്‍ - നവകേരള സദസ്

UDF boycotts Navakerala Sadas: പിണറായി വിജയന്‍ നടത്തുന്ന കെട്ടുകാഴ്‌ചയില്‍ പാവപ്പെട്ടവര്‍ക്ക് സ്ഥാനമില്ല, അതിനാലാണ് യുഡിഎഫ് പരിപാടി ബഹിഷ്‌കരിച്ചതെന്ന്‌ കെ സുധാകരന്‍. യുഡിഎഫിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മിക അവകാശമില്ലെന്നും സുധാകരന്‍.

CM has no right to criticize UDF says K Sudhakaran  കെ സുധാകരന്‍  K Sudhakaran  കെ പി സി സി പ്രസിഡന്‍റ്‌ കെ സുധാകരന്‍  KPCC President K Sudhakaran  നവകേരള സദസ് ബഹിഷ്‌കരിച്ച്‌ യുഡിഎഫ്‌  UDF boycotts Navakerala Sadas  പിണറായി വിജയന്‍  Pinarayi Vijayan  നവകേരള സദസ്  Navakerala Sadas
CM has no right to criticize UDF says K Sudhakaran
author img

By ETV Bharat Kerala Team

Published : Nov 19, 2023, 7:29 PM IST

തിരുവനന്തപുരം: നവകേരള സദസ് ബഹിഷ്‌കരിച്ച യുഡിഎഫിനെ വിമര്‍ശിക്കാന്‍ പിണറായി വിജയന് അവകാശമില്ലെന്ന് കെപിസിസി പ്രസിഡന്‍റ്‌ കെ സുധാകരന്‍ (CM has no right to criticize UDF says K Sudhakaran). ജനസമ്പര്‍ക്ക പരിപാടി തടയാനും ജനങ്ങളെ ആക്രമിക്കാനും അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ (Pinarayi Vijayan) നിര്‍ദ്ദേശം നല്‍കി.

പിണറായി വിജയന്‍ നടത്തുന്ന കെട്ടുകാഴ്‌ചയില്‍ പാവപ്പെട്ടവര്‍ക്ക് സ്ഥാനമില്ല. അതിനാലാണ് യു ഡി എഫ് പരിപാടി ബഹിഷ്‌കരിച്ചത് (UDF boycotts Navakerala Sadas). മഞ്ചേശ്വരത്ത് നടന്ന പൊതുപരിപാടിയില്‍ പുറമ്പോക്കിലായിരുന്നു പാവപ്പെട്ടവരുടെ സ്ഥാനം. മഞ്ചേശ്വരത്ത് ഒരു രൂപയുടെ ധനസഹായം നല്‍കുകയോ ഒരു പരാതി പോലും പരിഹരിക്കുകയോ ചെയ്‌തില്ല.

2011, 2013, 2015 എന്നിങ്ങനെ മൂന്ന് തവണ ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ കാസര്‍ഗോഡ് ജില്ലയില്‍ മാത്രം 94,696 പരാതികളായിരുന്നു പരിഹരിച്ചത്. 11.94 കോടി രൂപയാണ് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്‌തത്. കാസര്‍ഗോഡ് 47 മണിക്കൂറായിരുന്നു അദ്ദേഹം പാവപ്പെട്ടവരോടൊപ്പം ചിലവഴിച്ചത്. 11.45 ലക്ഷം പരാതികള്‍ ജനസമ്പര്‍ക്ക പരിപാടിയിലൂടെ അദ്ദേഹം പരിഹരിച്ചു. 242 കോടി രൂപ ചെലവഴിക്കുകയും ചെയ്‌തിരുന്നു.

ഇത് പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ കണക്കാണ്. ഇങ്ങനൊരു തപസ്യക്ക് പിണറായി വിജയന്‍ തയ്യാറായില്ല. ബെന്‍സ് കാറും തലപ്പാവുമായി രാജാപ്പാര്‍ട്ട് കെട്ടാനാണ് അദ്ദേഹത്തിന്‍റെ മോഹം. ഉമ്മന്‍ചാണ്ടിയാകാന്‍ പിണറായി വിജയന് നൂറ് ജന്മമെടുത്താലും സാധിക്കില്ല. യു ഡി എഫിന്‍റെ ഭരണമെങ്കില്‍ ഇന്ന് കാണുന്ന വികസനം സാധ്യമാകുമോ എന്ന് ചോദ്യം ഉന്നയിക്കാന്‍ തന്നെ പിണറായി വിജയന് അപാരമായ തൊലിക്കട്ടി വേണം.

യു ഡി എഫ് കൊണ്ടു വന്നതല്ലാതെ ഒന്നും കേരളത്തില്‍ സംഭവിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി കൊണ്ടുവന്ന കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ റെയില്‍, വിഴിഞ്ഞം തുറമുഖം എന്നിവ ഉദ്ഘാടനം ചെയ്യാനും പിണറായി വിജയന് യാതൊരു ഉളുപ്പും ഇല്ലായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പേര് പോലും ഒരിടത്തും പരാമര്‍ശിച്ചുമില്ല. മുഖ്യമന്ത്രി ഉയര്‍ത്തിക്കാട്ടുന്ന വികസനം സംഭവിക്കുന്നത് സിപി എമ്മിലും അദ്ദേഹത്തിന്‍റെ കുടുംബത്തിലുമാണ്. പാവപ്പെട്ടവരുടെ വീടുകളില്‍ ജനങ്ങള്‍ മരിച്ചുവീഴുകയാണ്.

പരാജയപ്പെട്ടുവെന്ന് പറഞ്ഞായിരുന്നു ഒമല്ലൂരിലെ ലോട്ടറി കച്ചവടക്കാരനായിരുന്ന ഗോപിയും തകഴിയില്‍ നെല്‍കര്‍ഷകനായിരുന്ന പ്രസാദും വയനാട്ടില്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി വെച്ചതിന് ശേഷം സുബ്രഹ്മണ്യനും മരണത്തിലേക്ക് പോയത്. പെന്‍ഷന്‍ കിട്ടാതെ പിച്ചച്ചട്ടിയെടുത്ത രണ്ടമ്മമാരുടെ വീടിന് നേരെ കല്ലറിഞ്ഞവരാണ് സിപിഎമ്മുകാരെന്നും കെ സുധാകരന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ALSO READ: കേരള ബാങ്ക് വിഷയത്തിലെ തീരുമാനം ലീഗിന്‍റേത്, കോണ്‍ഗ്രസിന് യാതൊരു പരാതിയുമില്ല : കെ സുധാകരന്‍

ALSO READ: നവകേരള സദസ്‌ ; 'ഇത് തട്ടിപ്പിന്‍റെ പുതിയ മുഖം, സര്‍ക്കാറിനെതിരെയുള്ള ജനരോഷത്തില്‍ നിന്നും തടിതപ്പാനുള്ള ശ്രമം': കെ സുധാകരന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.