തിരുവനന്തപുരം: സഭാ തർക്കം പരിഹരിക്കാൻ ഓർത്തഡോക്‌സ് - യാക്കോബായ വിഭാഗങ്ങളെ മുഖ്യമന്ത്രി വീണ്ടും ചർച്ചയ്ക്ക് വിളിച്ചു. ഇരു വിഭാഗങ്ങളെയും ഒന്നിച്ച് ഇരുത്തി വിഷയം ചർച്ച ചെയ്യും. ഒക്‌ടോബർ അഞ്ചിനാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഓർത്തഡോക്സ്- യാക്കോബായ സഭ പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. എന്നാൽ വേവ്വേറ സമയങ്ങളിലായിരുന്നു ഇരുവരുമായുള്ള കൂടിക്കാഴ്ച. പ്രശ്ന പരിഹരാത്തിന് ഹിതപരിശോധന വേണമെന്ന നിർദേശം യാക്കോബായ സഭ നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു. ഇത് മുഖ്യമന്ത്രി ഓർത്തഡോക്സ് വിഭാഗത്തിന്‍റെ മുന്നിൽ വച്ചുവെങ്കിലും അവർ തള്ളി. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അവർ. ഈ സാഹചര്യത്തിലാണ് ഇരുവരെയും ഒന്നിച്ചിരുത്തി ചർച്ചയിലൂടെ പ്രശ്ന പരിഹാരത്തിനുള്ള സർക്കാർ ശ്രമം. ഇതിനോട് സഭ നേതൃത്വങ്ങൾ എങ്ങനെ പ്രതികരികരിക്കും എന്നതും നിർണായകമാണ്.
സഭാതർക്കം; ഇരു സഭകളെയും മുഖ്യമന്ത്രി വീണ്ടും ചർച്ചയ്ക്ക് വിളിച്ചു - ഓർത്തഡോക്‌സ് - യാക്കോബായ
ഇരു വിഭാഗങ്ങളെയും ഒന്നിച്ച് ഇരുത്തി വിഷയം ചർച്ച ചെയ്യും. ഒക്‌ടോബർ അഞ്ചിനാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്.