ETV Bharat / state

തലശേരി ഇരട്ടക്കൊലപാതകം; അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

നെട്ടൂര്‍ സ്വദേശികളായ ഖാലിദ്, ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. നമ്മുടെ നാടിനെയും വരും തലമുറകളെയും ഒരു മഹാവിപത്തില്‍ നിന്ന് രക്ഷിക്കാന്‍ ഒരുമിച്ചു പോരാടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇരട്ടക്കൊലപാതകം തലശേരി  cm condolence over talassery twin murder  talassery twin murder  talassery  തലശേരി ഇരട്ടക്കൊലപാതകം  തലശേരി ഇരട്ടക്കൊലപാതകം  ഇരട്ടക്കൊലപാതകം  മുഖ്യമന്ത്രി പിണറായി വിജയൻ  ഇരട്ടക്കൊലപാതകം അനുശോചനമറിയിച്ച് മുഖ്യമന്ത്രി  talassery crime  മുഖ്യമന്ത്രി
തലശേരി ഇരട്ടക്കൊലപാതകം; അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
author img

By

Published : Nov 24, 2022, 1:38 PM IST

തിരുവനന്തപുരം: തലശേരിയില്‍ ലഹരി മാഫിയ സംഘം നടത്തിയ ഇരട്ടക്കൊലപാതകം നാടിനെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരിക്കെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്നതാണ് നെട്ടൂര്‍ സ്വദേശികളായ ഖാലിദ്, ഷമീര്‍ എന്നിവര്‍. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സര്‍ക്കാര്‍ തുടര്‍ച്ചയായ ബഹുജന കാമ്പയിന്‍ നടത്തുന്നതിനിടെയാണ് ഈ അരുംകൊല.

ജനകീയ ഇടപെടലിന്‍റെ ഭാഗമായി ലഹരി വില്‍പ്പനയെ ജനങ്ങള്‍ വ്യാപകമായി ചോദ്യം ചെയ്യുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. അതില്‍ ലഹരി മാഫിയ സംഘങ്ങള്‍ അസ്വസ്ഥരാണ്. ഇത്തരം കൃത്യങ്ങളെ വിട്ടുവീഴ്‌ചയില്ലാതെ നേരിടേണ്ടതുണ്ട്. അതിന് സമൂഹമാകെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാടിനോടുള്ള വെല്ലുവിളിയായാണ് ഇതിനെ കാണേണ്ടത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികളുണ്ടാകും. പഴുതടച്ചുള്ള അന്വേഷണത്തിലൂടെയും പൊലീസ്-എക്‌സൈസ് വകുപ്പുകളുടെ ഇടപെടലുകളിലൂടെയും ഇത്തരം സംഘങ്ങളെ അമര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ പോരാട്ടത്തില്‍ അണിചേരുന്നവര്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടുകൂടാ എന്ന ബോധം സമൂഹത്തിലാകെ ഉയര്‍ന്നു വരണം. അവരും അവരുടെ കുടുംബാംഗങ്ങളും നിസഹായാവസ്ഥയില്‍ എത്തിക്കൂട. അവര്‍ക്ക് കൈത്താങ്ങ് നല്‍കാന്‍ നമുക്കാകെ ഉത്തരവാദിത്തമുണ്ടെന്നും ഇതിന് ജനങ്ങളുടെയാകെ പിന്തുണയുണ്ടാകുമെന്ന് സര്‍ക്കാരിന് ബോധ്യമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നമ്മുടെ നാടിനെയും വരും തലമുറകളെയും ഒരു മഹാവിപത്തില്‍ നിന്ന് രക്ഷിക്കാന്‍ ഒരുമിച്ചു പോരാടാമെന്നും അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.