ETV Bharat / state

ക്രിസ്‌മസ് വിരുന്നില്‍ പങ്കെടുക്കില്ല; ഗവര്‍ണറുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും - മുഖ്യമന്ത്രി

ഗവര്‍ണറുടെ ക്രിസ്‌മസ് വിരുന്നിലെ ക്ഷണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്ന് മുഖ്യമന്ത്രി ഘടകകക്ഷി മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് ക്ഷണം നിരസിക്കാന്‍ തീരുമാനമെടുത്തത്

CM and Ministers will not attend Christmas feast  CM rejected Christmas invitation of Governor  Ministers rejected the Governor invitation  Christmas feast by rajbhavan  Governor  CM  മുഖ്യമന്ത്രിയും മന്ത്രിമാരും  ഗവര്‍ണറുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രി  ക്രിസ്‌മസ് വിരുന്നില്‍ പങ്കെടുക്കില്ല  മുഖ്യമന്ത്രി  ചീഫ് സെക്രട്ടറി
ക്രിസ്‌മസ് വിരുന്നില്‍ പങ്കെടുക്കില്ല
author img

By

Published : Dec 12, 2022, 2:49 PM IST

തിരുവനന്തപുരം: ഗവര്‍ണറുടെ ക്രിസ്‌മസ് വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല. ബുധനാഴ്‌ച രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന വിരുന്നിലേക്കുള്ള ക്ഷണമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നിരസിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിരുന്നില്‍ പങ്കെടുക്കില്ല. ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് മുറുകുന്നതിനിടയിലാണ് വിരുന്നിലേക്ക് ക്ഷണിക്കാന്‍ രാജ്ഭവന്‍ തീരുമാനിച്ചത്.

വിരുന്നിലെ ക്ഷണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്ന് മുഖ്യമന്ത്രി ഘടകകക്ഷി മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് ക്ഷണം നിരസിക്കാന്‍ തീരുമാനമെടുത്തത്. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും വിരുന്നില്‍ പങ്കെടുക്കില്ല.

ശത്രുതാപരമായ നിലപാടിലുള്ള ഗവര്‍ണറുടെ വിരുന്ന് വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്ന ബില്‍ നാളെ നിയമസഭയുടെ പരിഗണനയ്ക്ക് വരികയാണ്. ഇതിനിടെയുള്ള വിരുന്നിന്‍റെ ക്ഷണം മഞ്ഞുരുകലായി കണക്കാക്കിയെങ്കിലും സര്‍ക്കാര്‍ കര്‍ശനമായ നിലപാടില്‍ തന്നെയാണ്.

പ്രതിപക്ഷ നേതാവ് ഡല്‍ഹിയിലേക്ക് പോകുന്നതിനാലാണ് വിരുന്നില്‍ പങ്കെടുക്കാത്തത്. നാളെ നിയമസഭ സമ്മേളനം കഴിഞ്ഞ ശേഷം പ്രതിപക്ഷ നേതാവ് ഡല്‍ഹിയിലേക്ക് തിരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.