ETV Bharat / state

മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്മാദാവസ്ഥയുടെ തടവുകാരനെന്ന് മുഖ്യമന്ത്രി - Mullapplli Ramachandran

ആരോഗ്യ മന്ത്രിക്കെതിരായ പരാമർശത്തിലൂടെ ലോകത്തിന് മുന്നിൽ കേരളത്തെ അപമാനിക്കാനാണ് മുല്ലപ്പള്ളിയുടെ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ തിമിരം ബാധിച്ച് യാഥർത്ഥ്യം കാണാൻ കഴിയാതെ പോയ ഒരു മനസിന്‍റെ ജല്‍പനം എന്ന നിലയിൽ അല്ല ഈ പ്രസ്താവന കാണേണ്ടത്

കെ.പി.സി.സി പ്രസിഡന്‍റ്  മുല്ലപ്പള്ളിരാമചന്ദ്രന്‍  മുഖ്യമന്ത്രി  ആരോഗ്യ മന്ത്രി  കെ.കെ ശൈലജ  നിപ  കൊവിഡ്  പിണറായി വിജയന്‍  Pinaray vijayan  Mullapplli Ramachandran  covid
മുള്ളപ്പള്ളി സ്വന്തം ദുർഗന്ധം സൃഷ്ടിക്കുന്ന ഉന്മാദ അവസ്ഥയുടെ തടവുകാരാനെന്ന് മുഖ്യമന്ത്രി
author img

By

Published : Jun 20, 2020, 7:57 PM IST

Updated : Jun 21, 2020, 6:14 AM IST

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരായ പരാമർശത്തിലൂടെ ലോകത്തിന് മുന്നിൽ കേരളത്തെ അപമാനിക്കാനാണ് മുല്ലപ്പള്ളിയുടെ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ തിമിരം ബാധിച്ച് യാഥർഥ്യം കാണാൻ കഴിയാതെ പോയ ഒരു മനസിന്‍റെ ജല്‍പനം എന്ന നിലയിൽ അല്ല ഈ പ്രസ്താവന കാണേണ്ടത്.

മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്മാദാവസ്ഥയുടെ തടവുകാരനെന്ന് മുഖ്യമന്ത്രി

മഹാദുരന്തങ്ങൾ വരുമ്പോൾ മറ്റെല്ലാം മറന്ന് ഒരുമിക്കുകയാണ് മനുഷ്യത്വ സമൂഹം എന്ന തത്വത്തിന് എതിരാണ് കേരളം എന്ന പ്രതീതി ഉണ്ടാക്കുകയാണ്. സ്വന്തം ദുർഗന്ധം സൃഷ്ടിക്കുന്ന ഉന്മാദാവസ്ഥയുടെ തടവുകാരനായി കെ.പി.സി.സി പ്രസിഡന്‍റ് മാറുകയാണ്. ലോകം കേരളത്തെക്കുറിച്ച് നല്ലത് പറയുന്നത് തന്നെ ക്ഷോഭിപ്പിക്കുന്നു എന്നു പറയുന്നുവെങ്കിൽ എത്ര അധപതിച്ച മനസായിരിക്കണം അത്. ആരോഗ്യ മന്ത്രിക്കെതിരായ പരാമർശം പ്രത്യേക മനോനിലയുടെ ഭാഗമാണ്. അത് സ്ത്രീവിരുദ്ധമാണ്. ഇങ്ങനെയൊക്കെ പറഞ്ഞാലെ അണികളുടെ കൈയടിയും വാർത്താ പ്രധാന്യവും ലഭിക്കൂവെന്ന് തോന്നുന്ന പരിതാപകരമായ അവസ്ഥയിൽ കെ.പി.സി.സി അധ്യക്ഷൻ വീണു പോയതിൽ ഖേദം ഉണ്ടെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

Last Updated : Jun 21, 2020, 6:14 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.