ETV Bharat / state

സംസ്ഥാനത്ത് കൊവിഡ് പരിശോധനകൾ പതിന്മടങ്ങാക്കുമെന്ന് മുഖ്യമന്ത്രി

പുതിയ ലാബുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും സ്വകാര്യ ലാബുകളുടെ സേവനം ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

covid tests kerala  cm about covid tests  കൊവിഡ് പരിശോധനകൾ
മുഖ്യമന്ത്രി
author img

By

Published : Jul 16, 2020, 7:28 PM IST

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ പരിശോധന ഇനിയും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശോധന ഫലം വേഗത്തില്‍ ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കും. ലാബുകളിൽ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കും. പുതിയ ലാബുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും സ്വകാര്യ ലാബുകളുടെ സേവനം ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,052 പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയത്. എന്നാല്‍ രോഗ വ്യാപനം കൂടിയതിനാല്‍ പതിന്മടങ്ങ് പരിശോധനകൾ വര്‍ധിപ്പിക്കണമെന്നാണ് വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ട്. ഇതനുസരിച്ച് നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.