ETV Bharat / state

പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കെ.ടി. ജലീല്‍ - മോഡറേഷന്‍ എല്ലാ കാലത്തും നല്‍കാറുണ്ടായിരുന്നു

മോഡറേഷന്‍ എല്ലാ കാലത്തും നല്‍കാറുണ്ടായിരുന്നുവെന്നും അതില്‍ അസ്വാഭാവികതയില്ലെന്നും കെ.ടി. ജലീല്‍.

പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കെ.ടി. ജലീല്‍
author img

By

Published : Oct 16, 2019, 8:05 PM IST

തിരുവനന്തപുരം : മാര്‍ക്ക് ദാന വിഷയത്തില്‍ പ്രതിപക്ഷ നേതാവ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍. യു.ഡി.എഫ് ഭരിച്ചിരുന്ന കാലത്തും മോഡറേഷന്‍ നല്‍കിയിട്ടുണ്ടെന്നും 2012 ജൂണില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിടെക്ക് പരീക്ഷയെഴുതിയവര്‍ക്ക് 20 മാര്‍ക്ക് മോഡറേഷന്‍ നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കെ.ടി. ജലീല്‍

മോഡറേഷന്‍ എല്ലാ കാലത്തും നല്‍കാറുണ്ടായിരുന്നുവെന്നും അതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വ്വകലാശാല യോഗത്തില്‍ തന്‍റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും മിനുട്‌സില്‍ ഒപ്പിട്ടെന്ന ആരോപണം തെറ്റാണെന്നും മന്ത്രി പറഞ്ഞു.

Intro:പ്രതിപക്ഷ നേതാവ് മാർക്ക്ദാനമെന്ന പേരിൽ അടിസ്ഥനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ. യു ഡി ഫ് ഭരിച്ചിരുന്ന കാലത്തും മോഡറേഷൻ നൽകിയിട്ടുണ്ട്. 2012 ജൂണിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ ബിടെക്ക് പരീക്ഷയെഴുതിയവർക്ക് 20 മാർക്ക് മോഡറേഷൻ നൽകാൻ തീരുമാനിച്ചത്. മോഡറേഷൻ എല്ലാ കാലത്തും നൽകാറുണ്ട്. ഇതിൽ അസ്വാഭാവിക യില്ലെന്നും മന്ത്രി പ്രതികരിച്ചു.

ബൈറ്റ്

ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങളിൽ വിറളി പൂണ്ടുള്ള ആരോപണമാണിത്. തന്റെ പ്രൈവറ്റ് സെക്രട്ടറി സർച്ചകലാശാല യോഗത്തിൽ പങ്കെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. മിനിട്സിൽ ഒപ്പിട്ടെന്ന അരോപണം തെറ്റാണ്. തെളിവുണ്ട് എന്ന് പറയുന്നതല്ലാതെ പ്രതിപക്ഷ നേതാവ് ഒന്നും പുറത്ത് വിട്ടിട്ടില്ല. ഇല്ലാത്ത തെളിവ് പുറത്ത് വിടാൻ കഴിയില്ല. ഗവർണ്ണർക്ക് പരാതി നൽകിയ സ്ഥിതിക്ക് തീരുമാനം അദ്ദേഹമെടുക്കട്ടെയെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ വകുപ്പിന് ഒന്നും ഒളിക്കാനില്ല. മുൻപ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പോലെ ഈ ആരോപണവും ചവറ്റുകുട്ടയിൽ എറിയപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

Body:..

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.