ETV Bharat / state

കെഎസ്‌ആർടിസിയിലെ കൂട്ട സ്ഥലം മാറ്റം; പ്രതിഷേധവുമായി സിഐടിയു, ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്‌ച

author img

By

Published : May 26, 2023, 12:13 PM IST

കണ്ടക്‌ടർ, ഡ്രൈവർ വിഭാഗത്തിൽ നിന്ന് 8462 പേരെയാണ് സ്ഥലം മാറ്റിയത്. ഇതിൽ 6178 പേരെയും മാനദണ്ഡങ്ങൾ ലംഘിച്ചാണ് സ്ഥലം മാറ്റിയത് എന്നാണ് ആരോപണം

കെഎസ്‌ആർടിസി  KSRTC  സിഐടിയു  കെഎസ്ആർടിസി ജീവനക്കാരെ സ്ഥലംമാറ്റി  ആനത്തലവട്ടം ആനന്ദൻ  കെഎസ്ആർടിഇഎ  കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം  കെഎസ്‌ആർടിസിയിലെ കൂട്ട സ്ഥലം മാറ്റം  പ്രതിഷേധവുമായി സിഐടിയു  ആനത്തലവട്ടം ആനന്ദൻ  ആൻ്റണി രാജു  CITU protest against transfer of KSRTC employees  transfer of KSRTC employees
കെഎസ്‌ആർടിസി സിഐടിയു

തിരുവനന്തപുരം: മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി കെഎസ്ആർടിസി ജീവനക്കാരെ സ്ഥലംമാറ്റിയ മാനേജ്മെന്‍റ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഭരണപക്ഷ സംഘടനയായ സിഐടിയു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കൂട്ട സ്ഥലംമാറ്റം സംബന്ധിച്ച തീരുമാനമെന്നും ഈ നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ്റെ നേതൃത്വത്തിൽ സിഐടിയു നേതാക്കൾ ഗതാഗത മന്ത്രി ആൻ്റണി രാജുവുമായി കൂടിക്കാഴ്‌ച നടത്തി.

19,000 വരുന്ന കണ്ടക്‌ടർ, ഡ്രൈവർ വിഭാഗത്തിൽ നിന്ന് 8462 പേരെയാണ് സ്ഥലം മാറ്റിയത്. ഇതിൽ 6178 പേരെയും മാനദണ്ഡങ്ങൾ ലംഘിച്ചാണ് സ്ഥലം മാറ്റിയത് എന്നാണ് ആരോപണം. കേരളത്തിന്‍റെ തെക്കേ അറ്റത്ത് ജീവിക്കുന്ന ജീവനക്കാരെ വടക്കേ അറ്റത്തേക്ക് സ്ഥലം മാറ്റി ജീവനക്കാരെ ദ്രോഹിക്കുകയാണ് മാനേജ്മെൻ്റ് എന്ന് കെഎസ്ആർടിഇഎ ജനറൽ സെക്രട്ടറി എസ് വിനോദ് ഇടിവി ഭാരതിനോട് പറഞ്ഞു.

മാനേജ്‌മെന്‍റ് തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയില്ലെങ്കിൽ സമര മുറകളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ തൊഴിലാളി സംഘടനകൾ അടക്കം വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു. ശമ്പളമടക്കം ഗഡുക്കളായി നൽകി ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന മാനേജ്മെന്‍റ് ഈ നടപടിയിൽ നിന്നും പിന്തിരിയണമെന്ന് എസ് വിനോദ് ആവശ്യപ്പെട്ടു.

വീടിനടുത്തുള്ള ഡിപ്പോകളിൽ ജോലി ചെയ്‌തിരുന്ന ജീവനക്കാരെ നാല് ജില്ലകൾക്കപ്പുറത്തുള്ള ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയെന്നാണ് തൊഴിലാളി സംഘടനകൾ ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാൽ പത്ത് വർഷത്തിലേറെ ഒരേ സ്ഥലത്ത് ജോലി ചെയ്‌ത ജീവനക്കാരെയാണ് മറ്റ് സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയതെന്നാണ് മാനേജ്മെൻ്റിൻ്റെ വിശദീകരണം.

പുതിയ ബസുകൾ: അതേസമയം പുതുതായി 520 ഡീസൽ ബസുകളും 500 ഇലക്ട്രിക് ബസുകളും വാങ്ങാനുള്ള തയാറെടുപ്പിലാണ് കെഎസ്ആർടിസി. ബസുകൾ വാങ്ങുന്നതിനായുള്ള കരാർ നടപടികൾ ആരംഭിച്ചതായാണ് വിവരം. കിഫ്ബി വായ്‌പയായ 814 കോടി രൂപ ലഭ്യമായ സാഹചര്യത്തിലാണ് പുതിയ ബസുകൾ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചത്.

കെഎസ്ആർടിസി സ്വിഫ്റ്റിനാണ് കിഫ്ബി വായ്‌പ അനുവദിച്ചിരിക്കുന്നത്. പുതുതായി വാങ്ങുന്ന ബസുകളിൽ 520 ഡീസൽ ബസുകളും സൂപ്പർ ഫാസ്റ്റുകളായി നിരത്തിലിറക്കാനാണ് സാധ്യത.

വൻ വിജയമായി ബജറ്റ് ടൂറിസം: ഇക്കഴിഞ്ഞ വേനലവധിക്കാലമായ ഏപ്രിൽ മാസത്തിൽ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന് വൻ വരുമാന വർധനയാണ് ഉണ്ടായത്. ഏപ്രിൽ മാസത്തിൽ 2.40 കോടി രൂപയാണ് ബജറ്റ് ടൂറിസം പദ്ധതിയിലൂടെ കെഎസ്ആർടിസിക്ക് വരുമാനം ലഭിച്ചത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ 70.95 ലക്ഷം രൂപയായിരുന്നു വരുമാനം ലഭിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 1.69 കോടി രൂപയുടെ അധിക വരുമാനമാണ് ബജറ്റ് ടൂറിസം സെല്ലിലൂടെ കെഎസ്ആർടിസിക്ക് ലഭിച്ചത്.

ALSO READ: കാശ് വാരി കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം, ഏപ്രിലില്‍ കലക്ഷൻ 2.40 കോടി

ശമ്പളം ഗഡുക്കളായി, പ്രതിഷേധം: അതേസമയം കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകുന്നതിനെതിരെ കടുത്ത അതൃപ്‌തിയിലാണ് തൊഴിലാളി സംഘടനകൾ. മാനേജ്മെന്‍റിന്‍റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടത്തിയിട്ടും തീരുമാനത്തിൽ നിന്ന് പിന്മാറാൻ മാനേജ്മെന്‍റ് തയ്യാറായിട്ടില്ല.

ശമ്പളം ഗഡുക്കളായി നൽകുന്നതിനെതിരെ ഒരു ജീവനക്കാരൻ പോലും പരാതിയുമായി എത്തിയിട്ടില്ല എന്നാണ് മാനേജ്മെൻ്റിൻ്റെ വിശദീകരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.