തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ക്രിസ്‌മസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 വെള്ളിയാഴ്ച മുതല്‍ ജനുവരി 2 ഞായറാഴ്ച വരെയായിരിക്കും അവധി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ. നന്ദകുമാര്‍ ആണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം അടച്ചിട്ട സംസ്ഥാനത്തെ സ്‌കൂളുകളില്‍ നവംബര്‍ ഒന്നിനാണ് നേരിട്ടുള്ള അധ്യയനം തുടങ്ങിയത്. നിലവില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടക്കുന്നത്.
Also Read: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് കേരളം വഴി മാറുന്നു