ETV Bharat / state

ചിന്ത ജെറോമിനെതിരായ പിഎച്ച്‌ഡി പ്രബന്ധ വിവാദം : അനങ്ങാതെ കേരള സർവകലാശാല, കോപ്പിയടി ആരോപണവും കനക്കുന്നു

സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തില്‍ ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല വൈലോപ്പിള്ളിയുടേതാണെന്ന ഗുരുതര തെറ്റ് പുറത്തുവന്നിട്ടും അനങ്ങാതെ കേരള സർവകലാശാല, വെബ്‌സൈറ്റിലെ ലേഖനങ്ങൾ കോപ്പിയടിച്ചാണ് പ്രബന്ധം തയ്യാറാക്കിയതെന്ന ആരോപണമുയര്‍ത്തി സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി

author img

By

Published : Jan 29, 2023, 6:29 PM IST

Chintha Jerome  Chintha Jerome PHD Thesis  Chintha Jerome PHD Thesis Kerala University stand  Kerala University  Youth Welfare Commission President Chintha Jerome  PHD Thesis  ചിന്താ ജെറോമിന്‍റെ പിഎച്ച്‌ഡി പ്രബന്ധ വിവാദം  അനങ്ങാതെ കേരള സർവകലാശാല  കേരള സർവകലാശാല  കോപ്പിയടി എന്ന ആരോപണവും കനക്കുന്നു  സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം  ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല  വാഴക്കുലയുടെ രചയിതാവ് ആര്  സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി  ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല  പിഎച്ച്‌ഡി പ്രബന്ധം
ചിന്താ ജെറോമിന്‍റെ പിഎച്ച്‌ഡി പ്രബന്ധ വിവാദം; അനങ്ങാതെ കേരള സർവകലാശാല

തിരുവനന്തപുരം : യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്തുവന്നിട്ടും അനങ്ങാതെ കേരള സർവകലാശാല. ചിന്ത ജെറോമും വിശദീകരണം നൽകാതെ ഒഴിഞ്ഞുമാറുമ്പോൾ ആരോപണം അതീവ ഗുരുതരമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. അതേസമയം ചിന്തയുടെ ഡോക്‌ടറേറ്റ് റദ്ദാക്കണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യം.

ആരുടെ 'വാഴക്കുല' : ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല വൈലോപ്പിള്ളിയുടേതാണെന്നാണ് ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലുള്ളത്. കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്‍റെയും രഞ്ജിത്തിന്‍റെയും സിനിമകൾ എന്നുപറഞ്ഞാണ് പ്രബന്ധം വാഴക്കുലയിലേക്കെത്തുന്നത്. ആര്യൻ സിനിമ പറയുന്നിടത്താണ് വാഴക്കുല കവിതയുടെ പരാമർശം. എന്നാൽ ആര്യനിൽ മോഹന്‍ലാലിന്‍റെ കഥാപാത്രം കൃത്യമായി വാഴക്കുലയുടെ രചയിതാവിനെ പറയുന്നുമുണ്ട്. സിനിമ പോലും കാണാതെയാണോ പ്രബന്ധം തയ്യാറാക്കിയതെന്നതടക്കമുള്ള ആരോപണങ്ങളാണ് ചിന്തക്കെതിരെ ഉയരുന്നത്.

നോക്കാതെ കിട്ടുന്ന ഡോക്‌ടറേറ്റോ : അതേസമയം പ്രബന്ധ രചന സമയത്തെ നോട്ടപ്പിശക് എന്ന മട്ടിൽ സമൂഹമാധ്യമങ്ങളിൽ ചില ഇടത് അനുകൂലികൾ ചിന്തയെ പിന്താങ്ങുന്നുണ്ട്. പക്ഷേ പിശകിനപ്പുറത്താണ് കാര്യങ്ങൾ എന്നാണ് വിമർശനം. തെറ്റ് കണ്ടെത്താൻ ഗൈഡായിരുന്ന മുൻ പ്രോ വിസിക്കും മൂല്യനിർണയം നടത്തിയ വിദഗ്‌ധർക്കും കഴിയാത്തത് ഗുരുതര പ്രശ്നമാണ്. മാത്രമല്ല ഓപ്പൺ ഡിഫൻസിൽ പോലും ഒരു ചർച്ചയും വിലയിരുത്തലും നടത്താതെയാണോ ഡോക്‌ടറേറ്റ് നൽകുന്നതെന്ന ഗൗരവമായ ചോദ്യമാണ് കേരള സ‍ർവകലാശാല നേരിടുന്നത്.

കോപ്പിയടിച്ചോ : സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഇതിന്മേൽ യൂണിവേഴ്‌സിറ്റി വിസിക്ക് പരാതി നൽകിയിട്ടും സർവകലാശാല പിഎച്ച്‌ഡി വിവാദത്തിൽ നിലപാട് വ്യക്തമാക്കുന്നില്ല. ചിന്തയുടെ ഗവേഷണത്തിനെതിരെ നിലവില്‍ കൂടുതൽ പേർ സർവകലാശാലയ്ക്ക്‌ പരാതി നൽകുന്നുണ്ട്. അതേസമയം ചിന്ത ജെറോമിന്‍റെ പിഎച്ച്‌ഡി പ്രബന്ധം കോപ്പിയടിയാണെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ബോധി കോമൺസ് എന്ന സൈറ്റിലെ ലേഖനങ്ങൾ കോപ്പിയടിച്ചുവെന്നാണ് പരാതി. വെബ്‌സൈറ്റിലെ ലേഖനങ്ങൾ ചിന്ത ജെറോമിന്‍റെ പ്രബന്ധത്തിൽ പകർത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി വിസിക്ക് പരാതി നൽകുമെന്ന് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.