തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ട പ്രകാരം സ്‌കൂളുകള്‍ വഴി കണക്കെടുത്ത് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. വാക്‌സിനേഷൻ എടുക്കുന്നതിനായി എന്ത് സഹായം കുട്ടികൾ ആവശ്യപ്പെട്ടാലും ചെയ്‌തുനല്‍കും.
ഇതിനായി ക്ലാസ് ടീച്ചർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ കുട്ടികൾക്കും വാക്‌സിനേഷൻ നൽകാനുള്ള നടപടികൾ സ്വീകരിക്കും. ആശുപത്രികൾ കേന്ദ്രീകരിച്ച് കുത്തിവയ്‌പ്പ് നൽകുന്നതാണ് നല്ലത്. രക്ഷാകർത്താക്കള്‍ വാക്‌സിനേഷന്‍ നൽകാൻ താത്‌പര്യം പ്രകടിപ്പിക്കുന്നത് നല്ല മാതൃകയാണെന്നും മന്ത്രി പറഞ്ഞു.