ETV Bharat / state

Child Rights Commission On POCSO Cases Kerala പോക്‌സോ കേസുകളധികവും കുടുംബങ്ങളിൽ നിന്ന് ; കുടുംബശ്രീയോടൊത്ത് ബോധവൽക്കരണത്തിനൊരുങ്ങി ബാലവകാശ കമ്മിഷൻ - POCSO Cases

Child Rights Commission POCSO Case Annual Report കേരളത്തിൽ പോക്‌സോ കേസുകളുടെ എണ്ണം കൂടുതലായി കാണുന്നത് സംസ്ഥാന പൊലീസ് ഇത്തരം കേസുകൾ കൃത്യമായി രജിസ്‌റ്റർ ചെയ്യുന്നതുകൊണ്ടാണെന്ന് ബാലവകാശ കമ്മിഷൻ ചെയർമാൻ

Balavaksha commission  പോക്സോ  കേരളത്തിൽ പോക്‌സോ കേസുകൾ  ബാലവകാശ കമ്മിഷൻ  പോക്സോ കേസുകളധികവും കുടുംബങ്ങളിൽ നിന്ന്  Child Rights Commission Chairman  Child Rights Commission Chairman Manoj Kumar  സുരക്ഷിത ബാല്യം സുന്ദര കേരളം  ബാല സൗഹൃദ കേരളം  ബാലവകാശ കമ്മിഷൻ ചെയർമാൻ മനോജ്‌ കുമാർ  POCSO Cases  POCSO Cases kerala
Child Rights Commission On POCSO Cases Kerala
author img

By ETV Bharat Kerala Team

Published : Sep 5, 2023, 7:57 PM IST

Updated : Sep 5, 2023, 9:51 PM IST

ബാലവകാശ കമ്മിഷൻ ചെയർമാൻ ഇടിവി ഭാരതിനോട്

തിരുവനന്തപുരം : കേരളത്തിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്‌ത പോക്‌സോ കേസുകളിൽ (POCSO Cases) ഭൂരിഭാഗവും ഇരകളുടെ വീടുകളിൽ നിന്നാണെന്ന് ബാലവകാശ കമ്മിഷൻ ചെയർമാൻ കെ വി മനോജ്‌ കുമാർ (Child Rights Commission Chairman Manoj Kumar). കുട്ടികൾ കുടുംബത്തിൽ നിന്നും നേരിടുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ കുടുംബശ്രീയുമായി ചേർന്ന് ബോധവൽക്കരണം നടത്തുമെന്നും മനോജ്‌ കുമാർ ഇ ടി വി ഭാരതിനോട് പ്രതികരിച്ചു. 2022-23 വർഷത്തെ ബാലാവകാശ കമ്മിഷന്‍റെ വാർഷിക റിപ്പോർട്ടിലാണ് പോക്‌സോ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ഭയപ്പെടുത്തുന്ന വസ്‌തുതയുള്ളത്.

പോക്‌സോ നിയമം പ്രാബല്യത്തിൽ ആയ ശേഷം 10 വർഷത്തിനിടെ കേരളത്തിൽ കേസുകൾ നാല് ഇരട്ടിയായിട്ടുണ്ട്. കൊവിഡ് കാലം മുതൽ നടത്തിയ പഠനത്തിൽ വീടുകളിൽ നിന്നാണ് കുട്ടികൾ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നേരിടുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിഷയത്തിൽ കേരളത്തിലെ രക്ഷിതാക്കൾക്ക് കൃത്യമായ ബോധവൽക്കരണം ആവശ്യമുണ്ടെന്നും ബാലവകാശ കമ്മിഷൻ ചെയർമാൻ പറഞ്ഞു.

കേരളത്തിൽ കേസുകൾ കൃത്യമായി രജിസ്റ്റർ ചെയ്യപ്പെടുന്നു : പോക്‌സോ നിയമത്തിൽ 16 വയസിന് താഴെയുള്ളവരെ പരിഗണിക്കുന്നത് സംബന്ധിച്ച നിർദേശത്തോട് യോജിപ്പില്ല. കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ശിക്ഷ കൃത്യമായി നടപ്പിലാക്കണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പൊലീസ് ഇത്തരം കേസുകൾ കൃത്യമായി രജിസ്റ്റർ ചെയ്യാൻ തയ്യാറാവുന്നുണ്ട്. അതുകൊണ്ടാണ് സംസ്ഥാനത്ത് കേസുകളുടെ എണ്ണം കൂടുതലായി കാണുന്നത്.

വീടുകളിൽ നിന്നുള്ള അതിക്രമങ്ങൾ വർധിക്കുന്നത് പരിഗണിച്ച് 'ബാല സൗഹൃദ കേരളം' എന്ന ക്യാമ്പയിന്‍റെ ഭാഗമായി നിയമങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം ബ്ലോക്ക് തലത്തിൽ നടത്തിയിട്ടുണ്ടന്നും പഞ്ചായത്ത് തലത്തിൽ നടത്താനുള്ള നടപടികൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read : Child Rights Commission Registers Case : ഫീസ് അടയ്ക്കാ‌ന്‍ വൈകിയതിന് വിദ്യാര്‍ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു ; കേസെടുത്ത് ബാലാവകാശ കമ്മിഷൻ

അതേസമയം, ' സുരക്ഷിത ബാല്യം സുന്ദര കേരളം ' എന്ന പുതിയ ക്യാമ്പയിനിലൂടെ വിദ്യാർഥികൾക്കുള്ള ബോധവൽക്കരണത്തോടൊപ്പം രക്ഷിതാക്കൾക്കായും ബോധവൽക്കരണം നടത്തും. കുടുംബശ്രീയുടെ അടിസ്ഥാനഘടകങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും കുട്ടികൾക്ക് നേരിടേണ്ടിവരുന്ന അതിക്രമങ്ങളെ തടയുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് വിദ്യാർഥികൾക്കായി വർക്ക് ഷോപ്പുകളും എസ് എസ് കെയുമായി സഹകരിച്ച് വിദ്യാഭ്യാസ ഉപജില്ലകളിൽ അധ്യാപകർക്കായി ട്രെയിനിങും നൽകുമെന്ന് അദ്ദേഹം വിശദമാക്കി.

പോക്‌സോ കേസുകൾക്ക് അന്താരാഷ്‌ട്ര തലത്തിൽ അംഗീകരിച്ചിട്ടുള്ള വയസാണ് 18 എന്നുള്ളത്. അത് കുറക്കുന്നത് ആചാരങ്ങളുടെയും അനുഷ്‌ഠാനങ്ങളുടെയും ഭാഗമായാണെന്നാണ് കരുതുന്നതെന്നും അതിനോട് കമ്മിഷന് യോജിപ്പില്ലെന്നും മനോജ് കുമാർ വ്യക്തമാക്കി.

Also Read : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ എട്ട് വർഷത്തോളം പീഡിപ്പിച്ചു ; പ്രതിക്ക് 97 വർഷം കഠിന തടവ്

Last Updated : Sep 5, 2023, 9:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.