തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ (child adoption case) ദത്ത് നല്‍കിയ കേസില്‍ ശിശു ക്ഷേമ സമിതി അധ്യക്ഷന്‍ ഷിജു ഖാനെതിരെ (shiju khan) കേസെടുക്കണമെന്ന് അനുപമ. നടന്നത് കുട്ടിക്കടത്താണ്. ലൈസന്‍സില്ലാത്ത ശിശുക്ഷേമ സമിതി (child welfare committee) എങ്ങനെ കുഞ്ഞിനെ ദത്ത് നല്‍കിയെന്നും ഷിജുഖാനെതിരെ ക്രിമിനല്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അറസ്‌റ്റ് ചെയ്യണമെന്നും അനുപമ (anupama) ആവശ്യപ്പെട്ടു.
ALSO READ: Rena Fathima: നീന്തി വാ മക്കളെ; കൗതുകമായി റെന ഫാത്തിമ
ശിശുക്ഷേമ സമിതിയുടെ ദത്ത് നല്‍കാനുള്ള ലൈസന്‍സ് കാലാവധി ജൂണ്‍ 30ന് അവസാനിച്ചിരുന്നു. 2016 ജൂലൈ ഒന്ന് മുതല്‍ 2021 ജൂണ്‍ 30 വരെയായിരുന്നു ലൈസന്‍സ് കാലാവധി. കുട്ടിയെ ആന്ധ്രാ സ്വദേശികളായ ദമ്പതികള്‍ക്ക് കൈമാറുമ്പോള്‍ ശിശുക്ഷേമ സമിതിക്ക് ലൈസന്‍സ് ഇല്ലായിരുന്നു എന്നാണ് കണ്ടെത്തല്‍.
കേസില്‍ ശിശുക്ഷേമ സമിതിയെ ഇന്നലെ തിരുവനന്തപുരം കുടുംബ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദത്ത് ലൈസന്‍സിന്‍റെ വ്യക്തമായ വിവരങ്ങള്‍ ശിശുക്ഷേമ സമിതി നല്‍കിയില്ലെന്നും ലൈസന്‍സില്‍ വ്യക്തത വേണമെന്നും കോടതി അറിയിച്ചു.