തിരുവനന്തപുരം:കൊവിഡ് വാക്‌സിനേഷന്‍റെ കാര്യത്തില്‍ ആങ്കവേണ്ടെന്നും ആവശ്യമായ ഡോസുകള്‍ ഇന്നും നാളെയുമായി സംസ്ഥാനത്ത് എത്തുമെന്നും ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയി. കൊവിഷീല്‍ഡിന്‍റെ രണ്ടു ലക്ഷം ഡോസ് വാക്‌സിനുകള്‍ ഉടനെത്തും. 7 ലക്ഷം ഡോസ് വാക്‌സിനുകള്‍ ഇപ്പോള്‍ കൈവശമുണ്ട്. ഇതിനോടകം 50 ലക്ഷം ഡോസ് നല്‍കാനായി.
ആദ്യ ഡോസ് എടുക്കുന്ന അതേ വാക്‌സിന്‍ തന്നെ രണ്ടാം ഡോസായും സ്വീകരിക്കണം. രണ്ടാഴ്ചയ്ക്കുള്ളില്‍ പരമാവധി പേര്‍ക്ക് നല്‍കുകയാണ് ലക്ഷ്യം. ഇതിനായി വാക്‌സിനേഷന്‍ യജ്ഞം നടത്തും. ഇതിനാണ് മുന്‍ഗണന.
വെള്ളി, ശനി ദിവസങ്ങളിലായി രണ്ടര ലക്ഷം പേര്‍ക്ക് പരിശോധന നടത്തും. 45 വയസില്‍ താഴെയുള്ളവര്‍ക്കാണ് പരിശോധനകളില്‍ മുന്‍ഗണനയെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.