തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ ആരുടേയും മുണ്ടിന്‍റെ കോന്തലയ്ക്ക് കെട്ടിയിട്ടവരല്ലെന്ന് സാമുദായിക സംഘടനകള്‍ മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതി മത സങ്കുചിത ശക്തികള്‍ക്ക് കേരളത്തിലെ മണ്ണില്‍ വേരോട്ടമില്ലെന്നും വര്‍ഗ്ഗീയ വിഷ വിത്ത് ഈ മണ്ണില്‍ വിളയില്ലെന്നും ഈ ഉപതെരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസിന്‍റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാരിന്‍റെ ജനപിന്തുണ വർദ്ധിച്ചു; ജാതി സംഘടനകൾക്ക് കേരളത്തില്‍ വേരോട്ടമില്ലെന്നും മുഖ്യമന്ത്രി - കേരള ഉപതെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയൻ
91 എം.എല്‍.എമാര്‍ ഉണ്ടായിരുന്ന സര്‍ക്കാരിന് ഇപ്പോള്‍ 93 അംഗങ്ങളുടെ പിന്തുണയായെന്നും മുഖ്യമന്ത്രി. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ജനപിന്തുണ വര്‍ധിച്ചു. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്ക് തിരിച്ചടി ഉണ്ടാകുമെന്നും പിണറായി.
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ ആരുടേയും മുണ്ടിന്‍റെ കോന്തലയ്ക്ക് കെട്ടിയിട്ടവരല്ലെന്ന് സാമുദായിക സംഘടനകള്‍ മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതി മത സങ്കുചിത ശക്തികള്‍ക്ക് കേരളത്തിലെ മണ്ണില്‍ വേരോട്ടമില്ലെന്നും വര്‍ഗ്ഗീയ വിഷ വിത്ത് ഈ മണ്ണില്‍ വിളയില്ലെന്നും ഈ ഉപതെരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസിന്‍റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Body:കേരളത്തിലെ ജനങ്ങള്‍ ആരുടേയും കോന്തലയില്‍ കെട്ടിയിട്ടവരല്ലന്ന് സാമുദായിക സംഘടനകള്‍ മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ ചിന്തിച്ച് വോട്ട് ചെയ്യുക തന്നെ ചെയ്യും. സംഘടനകള്‍ വരഞ്ഞിടത്ത് നില്‍ക്കണമെന്ന് പറഞ്ഞാല്‍ ആരും വകവയ്ക്കില്ല.ജാതി മത സങ്കുചിത ശക്തികള്‍ക്ക് കേരളത്തിലെ മണ്ണില്‍ വേരോട്ടമില്ലെന്നും.വര്‍ഗ്ഗീയ വിഷ വിത്ത് ഈ മണ്ണില്‍ വിളയില്ലെന്ന് ഈ ഉപതിരഞ്ഞെടുപ്പോടെ തെളിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.താനിപ്പോള്‍ പഴയതുപൊലെയൊന്നും പറയാത്തതുകൊണ്ട് എന്‍.എസ്.എസിന്റെ നിലപാടില്‍ കൂടുതലൊന്നും മിണ്ടാനില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
ബൈറ്റ്
എല്‍ഡിഎഫ് സര്‍ക്കാറിന്റെ ജനപിന്തുണയും ജനകീയതയും വര്‍ദ്ധിച്ചുവെന്നതിന്റെ തെളിവാണ് സര്‍ക്കാറിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണ. 91 എം.എല്‍.എമാര്‍ ഉണ്ടായിരുന്ന സര്‍ക്കാരിന് ഇപ്പോള്‍ 93 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് ശിഥിലമായി കഴിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം പുറംകരാര്‍ എടുക്കുകയാണ്.ജയിച്ച മണ്ഡലങ്ങളില്‍ പോലും വോട്ട് കണക്കില്‍ അവര്‍ക്ക് തിരിച്ചടിയുണ്ടായിട്ടുണ്ട്. ബിജെപിയേയും അവരുടെ വര്‍ഗ്ഗീയയ അജണ്ടകളേയും ജനം തള്ളി കളഞ്ഞു. ത്രികോണ മത്സരം കാവ്ചവയ്ക്കാന്‍ പോലും അവര്‍ക്കായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികളില്‍ നിന്ന് മുന്നോട്ട് വരുമെനന് എല്‍ഡിഎഫ് പറഞ്ഞിരുന്നു. അതുതന്നെയാണ് ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ തെളിയുന്നത്. വട്ടിയൂര്‍കാവില്‍ വി.കെ.പ്രശാന്തിന്റെ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ പുതിയൊരു ദിശാസൂചികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അരൂരിലെ പരാജയം പരിശോധിക്കും.
ബൈറ്റ്
ദേശീയ രാഷ്ട്രീയത്തിലും ബിജെപിക്കും തിരിച്ചടി ഉണ്ടാവുകയാണ്. ഒറ്റ കക്ഷിഭരണമെന്ന ബിജെപി അജണ്ടക്ക് ഹരിയാനയിലും മഹരാഷ്ട്രയിലും തിരിച്ചടിയുണ്ടായെന്നും മഖ്യമന്ത്രി പറഞ്ഞു.
Conclusion: