തിരുവനന്തപുരം: വിവാദങ്ങൾക്കും പ്രതിപക്ഷ ആക്ഷേപങ്ങൾക്കുമിടെ മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭ മണ്ഡലങ്ങളിലൂടെ നടത്തുന്ന നവകേരള സദസിന് നാളെ തുടക്കമാകും. (Nava Kerala sadas will start tomorrow) നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ് നടത്തുന്നത്. നാളെ മഞ്ചേശ്വരത്താണ് മണ്ഡലം സദസിന് തുടക്കം കുറിക്കുന്നത്.
ഡിസംബർ 24ന് തിരുവനന്തപുരത്ത് സമാപിക്കും. മന്ത്രിസഭ ഒന്നാകെ 140 മണ്ഡലങ്ങളിലും എത്തി ജനങ്ങളുമായി സംവദിക്കുകയാണ് നവകേരള സദസിലൂടെ (Nava Kerala sadas) സർക്കാർ ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യസമര സേനാനികള്‍, മഹിളാ, യുവജന, വിദ്യാര്‍ത്ഥി വിഭാഗത്തില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവര്‍, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍ തുടങ്ങിയവർ പ്രത്യേകം ക്ഷണിതാക്കളാകും.
അതേസമയം പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാനാണ് പ്രതിപക്ഷ തീരുമാനം. പാർട്ടി പ്രചാരണം സർക്കാർ ചെലവിൽ നടത്തുന്നുവെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണം. മാത്രമല്ല സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ (Economic crisis in Kerala) കടന്നുപോകുമ്പോൾ ധൂർത്തും അമിത ചെലവും നടത്തിയുള്ള നവ കേരള സദസിൽ പങ്കെടുക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്.
അതേസമയം നവകേരള സദസ് എന്ന പേരിൽ സംഘടിപ്പിക്കുന്ന വിപുലമായ പരിപാടി ജനാധിപത്യത്തിന്‍റെയും ഭരണ നിർവ്വഹണത്തിന്‍റെയും ചരിത്രത്തിൽ പുതുമയും സമാനതകളില്ലാത്തതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Chief ministers Nava Kerala sadas) ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ജനാധിപത്യത്തിന്‍റെ അർത്ഥ തലങ്ങൾ സമ്പൂർണ്ണതയിലെത്തിക്കാനുള്ള ക്രിയാന്മക മുന്നേറ്റമാണ് നവകേരള സദസെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനപങ്കാളിത്തവും പിന്തുണയും ഉറപ്പു വരുത്താനും ജനങ്ങളിലേയ്ക്ക് സർക്കാരിനെ കൂടുതൽ അടുപ്പിക്കാനും നവകേരള സദസ് സഹായകമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.
നവകേരള സദസ് ഷെഡ്യൂൾ ഇങ്ങനെ:
നവംബർ 18,19 - കാസർകോട്
നവംബർ 20,22 - കണ്ണൂർ
നവംബർ 23 -വയനാട്
നവംബർ 24,26 - കോഴിക്കോട്
നവംബർ 27,30 - മലപ്പുറം
ഡിസംബർ 1,3 - പാലക്കാട്
ഡിസംബർ 4 ,6 - തൃശൂർ
ഡിസംബർ 7, 10 - എറണാകുളം
ഡിസംബർ 10, 12 - ഇടുക്കി
ഡിസംബർ 12 ,14 - കോട്ടയം
ഡിസംബർ 14 ,16 - ആലപ്പുഴ
ഡിസംബർ 16 ,17 - പത്തനംതിട്ട
ഡിസംബർ 18, 20 - കൊല്ലം
ഡിസംബർ 21, 24 - തിരുവനന്തപുരം
സദസിൽ മുഖ്യമന്ത്രി എല്ലായിടത്തും പ്രസംഗിക്കുകയും റിപ്പോർട്ട് കാർഡ് അവതരിപ്പിക്കുകയും ചെയ്യും. ഓരോ മണ്ഡലങ്ങളിലെയും വികസന പ്രവർത്തനങ്ങളെക്കുറിച്ച് ഒരു മന്ത്രി വിശദീകരിക്കും. അടുത്ത രണ്ടര വർഷത്തെ സർക്കാർ ലക്ഷ്യങ്ങളും വിശദീകരിക്കും. പരാതികൾ സ്വീകരിക്കാൻ പ്രത്യേക കൗണ്ടറുകളും ഒരുക്കും. നവ കേരള സദസിനിടെ ഏതെങ്കിലും മന്ത്രിമാർക്ക് അത്യാവശ്യ കാര്യങ്ങൾക്ക് തിരുവനന്തപുരത്ത് എത്തണമെങ്കിൽ മുഖ്യമന്ത്രിയുടെ അനുമതിയോടെ എത്താം.
അതേസമയം നവ കേരള സദസിനെ ചൊല്ലി വിവാദങ്ങളും ഉയരുകയാണ്. ഏറ്റവും ഒടുവിൽ ഉയരുന്ന വിവാദം മന്ത്രിമാർക്ക് സഞ്ചരിക്കാൻ 1.05 കോടി ചെലവിൽ തയാറാക്കുന്ന ആഡംബര ബസ് തന്നെയാണ്. സ്പെഷ്യൽ ബസിനായി ട്രഷറി നിയന്ത്രണം മറികടന്ന് പണം അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങിയിരുന്നു.(Controversy on Nava Kerala sadas)
ബസിനായി 1.5 കോടി അനുവദിച്ചാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. നവംബർ 10നാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. അതേസമയം ഇത് ആഡംബര ബസ് അല്ലെന്നും ശുചിമുറി അടക്കമുള്ള പ്രാഥമിക സൗകര്യങ്ങൾ മാത്രമാണ് ബസിൽ ഒരുക്കിയിരിക്കുന്നതെന്നുമാണ് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ വിശദീകരണം.