ETV Bharat / state

ലോക കേരള സഭ സമ്മേളനം; മുഖ്യമന്ത്രിയും സംഘവും ജൂണിൽ അമേരിക്കയിലേക്ക് - p sreeramakrishnan

ഈ വർഷത്തെ ലോക കേരള സഭ സമ്മേളനത്തിന്‍റെ ഭാഗമായി പി ശ്രീരാമകൃഷ്‌ണനും സംഘവും സമ്മേളനത്തിന് അഞ്ച് ദിവസം മുൻപ് അമേരിക്കയിലേക്ക് പോകും

Foreign trip  ലോക കേരള സഭ സമ്മേളനം  പി ശ്രീരാമകൃഷ്‌ണൻ  മുഖ്യമന്ത്രി  നോർക്ക റൂട്ട്‌സ്‌  കേരള വാർത്തകൾ  മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേയ്‌ക്ക്  Chief Minister  Lok Kerala Sabha Conference  Chief Minister america trip  p sreeramakrishnan  malayalam news
ലോക കേരള സഭ സമ്മേളനം
author img

By

Published : Apr 14, 2023, 6:09 PM IST

തിരുവനന്തപുരം: ലോക കേരള സഭ സമ്മേളനം നടത്തിപ്പിൻ്റെ മേൽനോട്ടത്തിനായി നോർക്ക റൂട്ട്‌സ്‌ വൈസ് ചെയർമാന്‍ പി ശ്രീരാമകൃഷ്‌ണനും സംഘവും ജൂൺ അഞ്ചിന് അമേരിക്കയിലേക്ക് പോകും. അമേരിക്കയിലെ ന്യൂയോർക്കിൽ വച്ച് ജൂൺ ഒൻപത് മുതൽ 11 വരെയാണ് ലോക കേരള സഭ സമ്മേളനം നടക്കുക. ശ്രീരാമകൃഷ്‌ണനൊപ്പം നോർക്ക റൂട്ട്‌സ്‌ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ഹരികൃഷ്‌ണൻ നമ്പൂതിരി, നോർക്ക റൂട്ട്‌സ്‌ ജനറൽ മാനേജർ അജിത് കോലശേരി എന്നിവരും സംഘത്തിൽ ഉണ്ടാകും.

ലോക കേരള സഭ സമ്മേളനത്തിനായി മുഖ്യമന്ത്രിയും സംഘവും ജൂൺ എട്ടിനാണ് അമേരിക്കയിലേക്ക് തിരിക്കുന്നത്. യാത്ര ചെലവുകൾ നോർക്ക വകുപ്പാണ് വഹിക്കുന്നത്. പരിപാടി നടക്കുന്നതിന് അഞ്ച് ദിവസം മുൻപാണ് ശ്രീരാമകൃഷ്‌ണനും സംഘവും അമേരിക്കയിലേക്ക് പോകുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ സർക്കാർ ഖജനാവിലെ പണം ഉപയോഗപ്പെടുത്തി സംഘത്തെ അമേരിക്കയിലേക്ക് അയക്കുന്നതിനെതിരെ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്.

also read: ജൂണിൽ അമേരിക്ക, സെപ്‌റ്റംബറിൽ സൗദി; മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശത്തേക്ക്

ശ്രീരാമകൃഷ്‌ണന്‍റേയും സംഘത്തിന്‍റേയും ഒൻപത് ദിവസത്തെ യാത്രയ്‌ക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയാണ് ഏപ്രിൽ 13 ന് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. അതേസമയം മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും മറ്റ് മന്ത്രിമാരുടെയും യാത്ര അനുമതി ഉത്തരവ് പൊതുഭരണ വകുപ്പ് ഉടൻ പുറത്തിറക്കും. പ്രവാസി വ്യവസായികളായ എം എ യൂസഫലി, രവി പിള്ള എന്നിവരും ഉപസമിതിയിൽ അംഗങ്ങളാണ്.

വിദേശ യാത്രയ്‌ക്ക് വിമർശനം: സർക്കാർ പരിപാടി നടക്കുന്നതിന് അഞ്ച് ദിവസം മുൻപ് ഒരു സംഘത്തെ വിദേശത്ത് അയക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണെന്ന വിമർശനവും ഉയര്‍ന്നിരുന്നു. സംസ്ഥാനം ഇത്രയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ജീവിക്കാൻ നിവൃത്തിയില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവാക്കി ശ്രീരാമകൃഷ്‌ണനും സംഘവും അമേരിക്കയിലേക്ക് പോകുന്നതെന്നാണ് വിമർശനം.

also read: വന്ദേ ഭാരത് ട്രെയിനിന് പാലക്കാട് ഉജ്ജ്വല സ്വീകരണം; പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും അഭിവാദ്യവുമായി ബിജെപി പ്രവർത്തകർ

വിമർശനവുമായി വി ഡി സതീശൻ: ജൂണിൽ അമേരിക്കയിലും സെപ്‌തംബറിൽ സൗദി അറേബ്യയിലുമാണ് ലോക കേരള സഭ സമ്മേളനങ്ങൾ നടക്കുക. രണ്ട് മേഖല സമ്മേളനങ്ങളുടെയും ഭാഗമായി അമേരിക്കയിലെ സമ്മേളനത്തിന് ആറംഗ ഉപസമിതിയും സൗദി അറേബ്യയിലെ സമ്മേളനത്തിനായി ഏഴംഗ ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്. അതേസമയം സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ലോക കേരള സഭയുടെ പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഊര് ചുറ്റുന്നത് ധിക്കാരമാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചത്.

കഴിഞ്ഞ വർഷം നടന്ന മേഖല സമ്മേളനങ്ങളിൽ മുഖ്യമന്ത്രിക്കൊപ്പം കുടുംബവും വിദേശ പര്യടനത്തിൽ പങ്കെടുത്തിരുന്നു.

also read: 'വന്ദേഭാരത്' ആയുധമാക്കി നേട്ടം കൊയ്യാമെന്ന കണക്കുകൂട്ടലില്‍ ബിജെപി ; തിരിച്ചടിച്ച് കോണ്‍ഗ്രസും സിപിഎമ്മും, കെ റെയില്‍ അപ്രസക്തമാകും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.