തിരുവനന്തപുരം: ചെയ്‌ത തെറ്റിനെ ന്യായീകരിക്കാനാണ് ജനപ്രതിനിധികളെ നിരീക്ഷണത്തിലാക്കിയതിനെതിരെ യുഡിഎഫ് നേതാക്കൾ ആരോപണമുന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാളയാറിലെത്തിയ എംപിമാരും എംഎൽഎമാരും അവിടെ എത്തിയവരുമായി ശാരീരികമായി അടുത്ത് ഇടപഴകിയവരാണ്. അതുകൊണ്ടാണ് നിരീക്ഷണത്തിന് നിർദ്ദേശിച്ചത്. അതിനെ രാഷ്ട്രീയമായി കൂട്ടിക്കുഴയ്ക്കുന്നത് ചെയ്ത തെറ്റിനെ ന്യായീകരിക്കാനാണ്. മന്ത്രി എ.സി.മൊയ്‌തീൻ നിരീക്ഷണത്തിൽ പോകണമോയെന്നത് സംബന്ധിച്ച് ഗൗരവമായി പരിശോധിച്ചിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
യുഡിഎഫ് നേതാക്കളുടെ ആരോപണം ചെയ്‌ത തെറ്റിനെ ന്യായീകരിക്കാനെന്ന് മുഖ്യമന്ത്രി - യുഡിഎഫ് നേതാക്കളുടെ ആരോപണം
വാളയാറിലെത്തിയ എംപിമാരും എംഎൽഎമാരും അവിടെ എത്തിയവരുമായി ശാരീരികമായി അടുത്ത് ഇടപഴകിയവരാണെന്നും മുഖ്യമന്ത്രി