ETV Bharat / state

പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് ഉറപ്പു വേണമെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി

സംസ്ഥാനത്ത് നിക്ഷേപത്തിന് തയാറായി വരുന്നവരെ കഴമ്പില്ലാത്ത വിവാദങ്ങൾ ഉയർത്തി മറ്റു സംസ്ഥാനങ്ങളിലേക്ക് ഓടിക്കുകയല്ല ഉത്തരവാദിത്തപ്പെട്ടവർ ചെയ്യണ്ടതെന്നും വിമര്‍ശനം.

Chief Minister  opposition  Pinray vijayan  Ramesh Chennithala  പ്രതിപക്ഷം  ഇ-മൊബിലിറ്റി പദ്ധതി  രമേശ് ചെന്നിത്തല  മുഖ്യമന്ത്രി  പിണറായി വിജയന്‍
പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് ഉറപ്പു വേണമെന്ന് മുഖ്യമന്ത്രി
author img

By

Published : Jul 1, 2020, 9:03 PM IST

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയിൽ അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് നിക്ഷേപത്തിന് തയാറായി വരുന്നവരെ കഴമ്പില്ലാത്ത വിവാദങ്ങൾ ഉയർത്തി മറ്റു സംസ്ഥാനങ്ങളിലേക്ക് ഓടിക്കുകയല്ല ഉത്തരവാദിത്തപ്പെട്ടവർ ചെയ്യണ്ടത്. ആക്ഷേപം കേട്ടതുകൊണ്ട് കേരളത്തിന്‍റെ ഭാവിക്ക് അനിവാര്യമായ പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

തെളിവില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷനേതാവ് ഉന്നയിക്കുന്നത്. ആരോപണങ്ങൾക്ക് ഉറപ്പു വേണം. ചീഫ് സെക്രട്ടറി എതിർത്തതു കൊണ്ടാണ് ഇ-മൊബിലിറ്റി കരാറിലേക്ക് പോകാഞ്ഞതെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇലക്ട്രിക് ബസ് നിർമാണവുമായി ബന്ധപ്പെട്ട് സ്വിസ് കമ്പനിയായ ഹെസ്സുമായി ധാരണാപത്രം ഒപ്പു വെക്കുന്നതിനു മുൻപ് ചീഫ് സെക്രട്ടറി ഫയൽ കാണണമെന്ന് മുഖ്യമന്ത്രിയാണ് നിർദേശിച്ചത്. പ്രതിപക്ഷ നേതാവ് ഉയർത്തിക്കാട്ടിയ ഫയലിൽ അത് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗം മറച്ചുവച്ചാണ് പ്രതിപക്ഷനേതാവ് സംസാരിച്ചത്. നിക്സി എംപാനൽ ചെയ്ത കമ്പനിയാണ് കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ്. കൺസൾട്ടൻസിക്ക് സെബിയുടെ വിലക്കുണ്ടെങ്കിൽ നിക്സി ഇങ്ങനെ പാനൽ തയ്യാറാക്കില്ല. വസ്തുതകളെ ഭാഗികമായി അവതരിപ്പിച്ചും യാഥാർഥ്യങ്ങളെ തമസ്കരിച്ചും പൊതുമണ്ഡലത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് പ്രതിപക്ഷനേതാവ് ശ്രമിക്കുന്നത്. ഒരു പദ്ധതിയുമായി ബന്ധപ്പെട്ടും ഒരുതരത്തിലുമുള്ള തെറ്റായ കാര്യങ്ങൾ നടന്നിട്ടില്ലെന്നും ഇനി നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.