ETV Bharat / state

അക്കിത്തത്തിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖർ - പിണറായി വിജയൻ

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭ സ്പീക്കർ, കെപിസിസി പ്രസിഡന്‍റ് എന്നിവരാണ് അനുശോചനം രേഖപ്പെടുത്തിയത്

Akkitham death  pinarayi vijayan  condolences to allitham  അക്കിത്തം  പിണറായി വിജയൻ  അക്കിത്തത്തിന് ആദരാഞ്ജലികൾ
അക്കിത്തത്തിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖർ
author img

By

Published : Oct 15, 2020, 10:10 AM IST

Updated : Oct 15, 2020, 10:57 AM IST

തിരുവനന്തപുരം: മഹാകവി അക്കിത്തത്തിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖർ. ഉദാത്ത മനുഷ്യസ്നേഹത്തിന്‍റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അക്കിത്തത്തിന്‍റെ ദേഹവിയോഗത്തിലൂടെ മലയാള സാഹിത്യത്തിലെ ഒരു യുഗമാണ് അസ്‌തമിച്ചതെന്നും മാനവികതയുടെ മഹത് സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന അത്യുജ്ജ്വല രചനകൾ ആയിരുന്നു അക്കിത്തത്തിന്‍റേതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കാലത്തെ അതിജീവിക്കുന്ന സാഹിത്യകാരനായിരുന്നു അക്കിത്തമെന്ന് നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു. അക്കിത്തത്തിന്‍റെ വേർപാട് മലയാള സാഹിത്യലോകത്തിന് നികത്താൻ കഴിയാത്ത നഷ്‌ടമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Last Updated : Oct 15, 2020, 10:57 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.