തിരുവനന്തപുരം: കൂടത്തായി കേസ് അന്വേഷണസംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസിന്‍റെ കുറ്റാന്വേഷണ മികവിന്റെ ഉദാഹരണമാണ് കൂടത്തായി കേസ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റാന്വേഷണത്തിൽ രാജ്യത്തെ ഏത് പൊലീസ് സേനകളെക്കാളും മുന്നിലാണ് കേരള പൊലീസ്. അത് രാജ്യത്തിനകത്തും പുറത്തും പ്രശംസിക്കപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് കേരള പൊലീസ് റെയ്സിംങ് ഡേ ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള പൊലീസിലെ വിവിധ സേന വിഭാഗങ്ങൾ പരേഡിൽ അണി നിരന്നു. മികച്ച സേവനത്തിന് വിവിധ സേനാംഗങ്ങൾക്കുള്ള മെഡൽ ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിച്ചു.