ETV Bharat / state

കെ. ഫോൺ പദ്ധതിക്കായി തുക കണക്ക് കൂട്ടിയതിൽ തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി - കെ.ഫോൺ പദ്ധതി വാർത്ത

ഏഴ് വർഷത്തേക്ക് കണക്കാക്കുന്നതിന് പകരം ഒരു വർഷത്തേക്കാണ് തുക കണക്കാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ തെറ്റു കണ്ടെത്തി തിരുത്തിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി

കെ.ഫോൺ പദ്ധതിക്കായി തുക കണക്ക് കൂട്ടിയതിൽ തെറ്റ്പറ്റിയെന്ന് മുഖ്യമന്ത്രി
author img

By

Published : Nov 18, 2019, 5:41 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും സൗജന്യ ഇൻർനെറ്റ് ലഭ്യമാക്കുന്ന കെ.ഫോൺ (കേരള ഫൈബർ ഓപ്റ്റിക് നെറ്റ്വർക്ക് ലിമിറ്റഡ്) പദ്ധതിക്കായി തുക കണക്ക് കൂട്ടിയതിൽ അപാകതയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുക ഏഴ് വർഷത്തേക്കായി കണക്കാക്കുന്നതിന് പകരം ഒരു വർഷത്തേക്കായാണ് കണക്കാക്കിയത്. എന്നാൽ സർക്കാർ തെറ്റു കണ്ടെത്തി തിരുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരു വർഷത്തേക്ക് 104.40 കോടിയായി സർക്കാർ നിശ്ചയിച്ച തുക, ഏഴ് വർഷത്തേക്കായി ഭരണാനുമതി നൽകിയപ്പോൾ 1028.20 കോടിയായി. സംസ്ഥാനത്താകെ നെറ്റ്‌വര്‍ക്ക് സജ്ജമാക്കുന്നതിനുള്ള രണ്ട് വർഷത്തെ നിർമാണ പ്രവർത്തനത്തിനുള്ള ചിലവും മൂലധന ചിലവും ഏഴ് വർഷത്തെ പ്രവർത്തനപരിപാലന ചിലവും ഉൾപ്പെടെയാണ് 1531.68 കോടിക്ക് ഇപ്പോൾ കരാർ നൽകിട്ടുള്ളത്. അബദ്ധം എത് വിദഗ്‌ധനും പറ്റുമെന്നും പി.ഡബ്ല്യൂ.സി എന്ന ലോക പ്രശസ്ത സ്ഥാപനമാണ് കെ.ഫോണിന് സാധ്യത പഠനം നടത്തിയതെന്നും അവർക്ക് പറ്റിയ അബദ്ധമാണ് കണക്കിലുണ്ടായതെന്നും രമേശ് ചെന്നിത്തല, എ.പി അനിൽകുമാർ, വി.ഡി സതീശൻ, ഷാനിമോൾ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

Intro:സംസ്ഥാനത്തെ സർക്കാർ ഒാഫീസുകൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന
കുടുംബങ്ങൾക്കും സൗജന്യ ഇൻർനെറ്റ് ലഭ്യമാക്കുന്നതിനായുള്ള കെ.ഫോൺ (കേരള ഫൈബർ ഒാപ്റ്റിക് നെറ്റ്വർക്ക് ലിമിറ്റഡ്)പദ്ധതിക്കായി തുക കണക്ക് കൂട്ടുന്നതിൽ അപാകതയുണ്ടായതും സർക്കാർ ഇത് തിരിച്ചറിഞ്ഞ് തിരുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴ് വർഷത്തേക്കായി കണക്കാക്കുന്നതിന് പകരം ഒരു വർഷത്തേക്ക് കണക്കാക്കിയതിനാലാണ് പിഴവുണ്ടായത്. ഒരു
വർഷത്തേക്ക് 104.40 കോടിയാണ് ആദ്യം നിശ്ചയിച്ചത്. ഏഴു വർഷത്തേക്കായി ഭരണാനുമതി നൽകിയപ്പോൾ 1028.20 കോടിയായി. സംസ്ഥാനത്താകെ നെറ്റ് വർക് സജ്ജമാകുന്നതിനുള്ള രണ്ട് വർഷത്തെ നിർമ്മാണ പ്രവർത്തനത്തിനുള്ള ചെലവും മൂലധന ചെലവും ഏഴ് വർഷത്തെ പ്രവവർത്തനപരിപാലന ചെലവും ഉൾപ്പെടെയാണ് 1531.68 കോടിക്ക് ഇപ്പോൾ കരാർ നൽകിട്ടുള്ളത്. അബദ്ധം എത് വിദഗ്ദനും പറ്റും. പി.ഡബ്ല്യൂ.സി എന്ന ലോക പ്രശസ്ത സ്ഥാപനമാണ് കെ.ഫോണിന്
സാധ്യത പഠനം നടത്തിയത്. അവർക്ക് പറ്റിയ അബദ്ധമാണ് കണക്കിലുണ്ടായതെന്നും രമേശ് ചെന്നിത്തല, എ.പി അനിൽകുമാർ, വി.ഡി സതീശൻ, ഷാനിമോൾ, എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.Body:....Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.