ETV Bharat / state

'വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം മറച്ചുവയ്‌ക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കരുത്' ; നോ ടു ഡ്രഗ്‌സ് കാമ്പയിനിൽ മുഖ്യമന്ത്രി

2022-23 അദ്ധ്യയന വർഷം വിവിധ സ്‌കൂളുകളിലായി 325 കേസുകൾ അധ്യാപകരുടെയും അധികൃതരുടെയും ശ്രദ്ധയിൽപ്പെട്ടെങ്കിലും 183 കേസുകൾ മാത്രമാണ് എന്‍ഫോഴ്സ്മെന്‍റ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഈ പ്രവണത പ്രോത്സാഹിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ സൂചിപ്പിച്ചു

Cm press release  വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം  ലഹരി ഉപയോഗം  നോ ടു ഡ്രഗ്‌സ് കാമ്പയിൻ  No To Drugs  No To Drugs campaign  മുഖ്യമന്ത്രി പിണറായി വിജയൻ  increasing drug use among students  Anti Narcotic Day  Anti Narcotic campaign
prevent the increasing drug use among students
author img

By

Published : Jul 20, 2023, 5:59 PM IST

തിരുവനന്തപുരം : വിദ്യാർഥികൾക്കിടയിൽ വ്യാപകമായി വർധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗം തടയാനുള്ള മാർഗങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ യോഗം ചേർന്നു. യോഗത്തിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ആർ ബിന്ദു, എംബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. വേണു വി, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, എക്‌സൈസ് കമ്മീഷണർ മഹിപാൽ യാദവ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

2022-23 അദ്ധ്യയന വർഷം 325 കേസുകൾ വിവിധ സ്‌കൂളുകളിൽ അദ്ധ്യാപകരുടെയും അധികൃതരുടെയും ശ്രദ്ധയിൽപ്പെട്ടെങ്കിലും 183 കേസുകൾ മാത്രമാണ് എന്‍ഫോഴ്സ്മെന്‍റ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഈ പ്രവണത പ്രോത്സാഹിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു. കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പൊലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണം.

വിവിധ ജില്ലകളിലായി 382 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്ത് മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായി കണ്ടെത്തി. ഈ വിദ്യാലയങ്ങളെ പ്രത്യേകമായി പരിഗണിച്ച നോ ടു ഡ്രഗ്‌സ് (No To Drugs) കാമ്പയിനിന്‍റെ സ്‌പെഷ്യൽ ഡ്രൈവ് ആസൂത്രണം ചെയ്‌ത് നടപ്പിലാക്കാൻ ശ്രദ്ധിക്കണം. ഇതിന് ആവശ്യമായ പിന്തുണയും നിർദേശവും പൊലീസിൽ നിന്നും ലഭിക്കും.

വീടുകളിൽ വിദ്യാർഥികൾ സ്വഭാവവ്യതിയാനം പ്രകടിപ്പിക്കുന്നതായി കണ്ടാൽ വിവരം രക്ഷകർത്താക്കൾ അധ്യാപകരെയും, സ്‌കൂളുകളിലെ വിവരങ്ങൾ രക്ഷകർത്താക്കളെയും പരസ്‌പരം അറിയിക്കുന്നതിനുള്ള സൗകര്യം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരുക്കണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനജാഗ്രത സമിതികൾ രൂപീകരിച്ചിട്ടുണ്ട്.

ജൂലൈ 31നകം എല്ലാ വിദ്യാലയങ്ങളിലും ജനജാഗ്രത സമിതി യോഗം ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. ആവശ്യമെങ്കിൽ പ്രാദേശിക ജനസമൂഹത്തെ കൂടി ഉൾപ്പെടുത്തണം. നോ ടു ഡ്രഗ്‌സ് കാമ്പയിനിന്‍റെ മൂന്നാം ഘട്ടം 2023 ജൂൺ 26ന് ആന്‍റി നാർക്കോട്ടിക് ദിനത്തിൽ (Anti Narcotic Day) വിദ്യാർഥികളുടെ പാർലമെന്‍റോടെ ആരംഭിക്കും. 2024 ജനുവരി 30 വരെയാണ് മൂന്നാം ഘട്ടം ആസൂത്രണം ചെയ്‌തിരിക്കുന്നത്.

നോ ടു ഡ്രഗ്‌സ് കാമ്പയിനിന്‍റെ വിവിധ ഘട്ടങ്ങൾ
2023 ഒക്ടോബർ 2 കുട്ടികളുടെ വാസപ്രദേശങ്ങളിൽ ജനങ്ങളെ കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള സംവാദ സദസ്.
2023 നവംബർ 01മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ നവകേരളം സന്ദേശം എല്ലാ വീട്ടിലും എത്തിക്കൽ.
2023 നവംബർ 14പ്രത്യേക ശിശുദിന അസംബ്ലി.
ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിൽ ലഹരിവിരുദ്ധ സെമിനാറും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ കൈവരിച്ച നേട്ടങ്ങളുടെ അവതരണവും.
2024 ജനുവരി 30 ക്ലാസ് സഭകൾ, ഈ വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം.

ഇതിന് പുറമെ വിദ്യാർഥികൾ അവതാരകരായ കുടുംബ യോഗങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക ലഹരിവിരുദ്ധ സെമിനാറുകൾ, അവതരണങ്ങൾ, അവധിക്കാലത്ത് നടത്തേണ്ട പ്രവർത്തനങ്ങൾ എന്നിവയും നടത്തണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശ്രദ്ധ, നേർക്കൂട്ടം എന്നിവയുടെ പ്രവർത്തനം അടിയന്തരമായി ആരംഭിക്കണം. എൻസിസി, എസ്‌പിസി, എൻഎസ്എസ്, സ്‌കൗട്ട് ആന്‍റ് ഗൈഡ്‌സ്, ജെആർസി, വിമുക്തി ക്ലബ്ബുകൾ മുതലായ സംവിധാനങ്ങളെ ലഹരി വിരുദ്ധ ക്യാമ്പയിനിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നും യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.