തിരുവനന്തപുരം: യു.ഡി.എഫ് വിപുലീകരണം ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണി വിട്ടവര്‍ തിരികെ വന്നാല്‍ അക്കാര്യം പരിഗണിക്കും. കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തിന് പെട്ടെന്ന് പരിഹാരമാകുമെന്ന് വിശ്വസിക്കുന്നു.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല. പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.