ETV Bharat / state

കൊവിഡ് പ്രതിരോധം; ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ്

വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിക്കുംതിരക്കും ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഓൺലൈനായി രജിസ്ട്രേഷൻ നടത്തുകയും കൃത്യമായി വാക്‌സിനേഷൻ സമയം അറിയിക്കുകയും വേണം. പട്ടികജാതി കേന്ദ്രങ്ങളിലും 80 വയസ് കഴിഞ്ഞവർക്കും കിടപ്പുരോഗികൾക്കും വാക്‌സിനേഷന് പ്രത്യേക സംവിധാനം വേണമെന്നും പ്രതിപക്ഷം യോഗത്തിൽ ആവശ്യപ്പെട്ടു.

തിരുവനന്തപുരം  കൊവിഡ് പ്രതിരോധം  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  ആരോഗ്യ പ്രോട്ടോക്കോൾ  chennithala on party meeting
കൊവിഡ് പ്രതിരോധം; ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് സർവകക്ഷി യോഗത്തിൽ പ്രതിപക്ഷ നേതാവ്
author img

By

Published : Apr 26, 2021, 4:30 PM IST

തിരുവനന്തപുരം: സർവകക്ഷി യോഗത്തിലെ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഒറ്റക്കെട്ടായി നടപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസമായ മെയ് രണ്ടിന് ആഹ്‌ളാദപ്രകടനങ്ങൾ ഒഴിവാക്കും. ആരോഗ്യ പ്രോട്ടോക്കോൾ പൂർണമായും പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിരോധം; ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് സർവകക്ഷി യോഗത്തിൽ പ്രതിപക്ഷ നേതാവ്

ആരോഗ്യ മേഖലയിലെ നിലവിലെ പ്രതിസന്ധിയിൽ രക്തത്തിൻ്റെ ക്ഷാമം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രക്തദാനം നടത്താൻ ജനങ്ങളോട് ആവശ്യപ്പെടാൻ സർവകക്ഷി യോഗം തീരുമാനിച്ചതായും ചെന്നിത്തല പറഞ്ഞു. അതേസമയം വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിക്കുംതിരക്കും ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഓൺലൈനായി രജിസ്ട്രേഷൻ നടത്തുകയും കൃത്യമായി വാക്‌സിനേഷൻ സമയം അറിയിക്കുകയും വേണം. പട്ടികജാതി കേന്ദ്രങ്ങളിലും 80 വയസ് കഴിഞ്ഞവർക്കും കിടപ്പുരോഗികൾക്കും വാക്‌സിനേഷന് പ്രത്യേക സംവിധാനം വേണമെന്നും പ്രതിപക്ഷം യോഗത്തിൽ ആവശ്യപ്പെട്ടു. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കൊവിഡ് പ്രതിരോധ സൗകര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചു. വാക്‌സിൻ വാങ്ങുന്നത് സംബന്ധിച്ച് രാജ്യത്തെ രണ്ടു കമ്പനികളുമായി ബന്ധപ്പെട്ട് വരികയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചതായി ചെന്നിത്തല പറഞ്ഞു.

7.30 വരെ മാത്രമാണ് കടകൾ പ്രവർത്തിക്കുക. ഇതടക്കം ആരോഗ്യ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട എല്ലാ നടപടികളോടും യോജിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. വാക്‌സിൻ വാങ്ങാൻ ട്രഷറിയിൽ പണമുണ്ടെന്ന ധനമന്ത്രിയുടെ പ്രസ്‌താവനയെ ചെന്നിത്തല വിമർശിച്ചു. അതേസമയം മുഴുവൻ പേർക്കും കേന്ദ്ര സർക്കാർ വാക്‌സിൻ സൗജന്യമായി ലഭ്യമാക്കണമെന്നതാണ് തൻ്റെ നിലപാടെന്ന് ചെന്നിത്തല വ്യക്തമാക്കി. വാക്‌സിൻ വാങ്ങാൻ സംസ്ഥാനം ചെലവഴിക്കുന്ന തുക കേന്ദ്രസർക്കാർ 'റീ ഇംബേഴ്‌സ്' ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.