ETV Bharat / state

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്‌മക്കെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്‌മക്കെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ഷാരോണിനെ ഒഴിവാക്കാന്‍ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്‌ടോബര്‍ 25നാണ് ഷാരോണ്‍ മരിച്ചത്. കൊലപാതകം ആസൂത്രണം ചെയ്‌തതും ഗ്രീഷ്‌മയാണ്. ഗൂഢാലോചനയില്‍ മറ്റാര്‍ക്കും പങ്കില്ല.

charge sheet will file today against Greeshma  Sharon murder case  Sharon murder case updates  latest news in Sharon murder case  news updates today  kerala news updates  ഷാരോണ്‍ വധക്കേസ്  ഷാരോണ്‍ വധക്കേസ് പ്രതി  പ്രതി ഗ്രീഷ്‌മക്കെതിരെയുള്ള കുറ്റപത്രം ഇന്ന്  പാറശാല  പാറശാല ഷാരോണ്‍ വധക്കേസ്
പ്രതി ഗ്രീഷ്‌മക്കെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
author img

By

Published : Jan 25, 2023, 10:37 AM IST

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഒന്നാം പ്രതി ഗ്രീഷ്‌മ കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തി എന്നാണ് പൊലീസിന്‍റെ കുറ്റപത്രം. ഗ്രീഷ്‌മയെ അറസ്റ്റ് ചെയ്‌ത് 85ാം ദിവസമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14നാണ് തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വച്ച് ഗ്രീഷ്‌മ കാമുകനായ ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കിയത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാരോണ്‍ ചികിത്സയില്‍ കഴിയവേ ഒക്‌ടോബര്‍ 25ന് മരിച്ചു. ഗ്രീഷ്‌മയെ സംശയിക്കുന്നില്ല എന്നാണ് ഷാരോണ്‍ പൊലീസിന് മരണമൊഴി നല്‍കിയത്.

ആദ്യം പാറശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിയെങ്കിലും പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്‌മ കുറ്റം സമ്മതിച്ചത്. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച ശേഷം കാമുകനെ ഒഴിവാക്കാന്‍ തീരുമാനിച്ച ഗ്രീഷ്‌മ ഷാരോണിനെ വിളിച്ച് വരുത്തിയ ശേഷം കഷായത്തില്‍ വിഷം നല്‍കുകയായിരുന്നു. നേരത്തേയും കോളജില്‍ നിന്നും മടങ്ങും വഴി ഷാരോണിന് പാരസറ്റമോള്‍ കലത്തിയ ജ്യൂസ് ഗ്രീഷ്‌മ നല്‍കിയിരുന്നു.

ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് അന്ന് ശാരീരിക അസ്വസ്ഥതയുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ നല്‍കുകയും ചെയ്‌തിരുന്നു. ചികിത്സ ശേഷം പ്രശ്‌നങ്ങളൊന്നുമില്ലാതെ ഷാരോണ്‍ തിരിച്ചെത്തിയതോടെയാണ് വിഷം നല്‍കാന്‍ ഗ്രീഷ്‌മ തീരുമാനിച്ചത്. മുമ്പും ജൂസ് ചലഞ്ച് നടത്തിട്ടുള്ളതിനാല്‍ അനുനയത്തില്‍ ഗ്രീഷ്‌മ കഷായവും കുടിപ്പിക്കുകയായിരുന്നു.

മകള്‍ കൊലപാതികയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മല്‍ കുമാരന്‍ നായരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഷാരോണ്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോയിലൂടെയാണ് ജ്യൂസ് ചലഞ്ചിന്‍റെയും മറ്റും വിവരങ്ങള്‍ പുറത്ത് വന്നത്.

ഗ്രീഷ്‌മ മാത്രമാണ് ഷാരോണിനെ കൊലപ്പെടുത്താനുള്ള തീരുമാനം നടപ്പാക്കിയത് അതുകൊണ്ട് മറ്റാര്‍ക്കുമെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടില്ല. കാര്‍പ്പിക് എന്ന കളനാശിനിയാണ് ഷാരോണിന്‍റെ ഉള്ളില്‍ ചെന്നതെന്ന ഫോറന്‍സിക് ഡോക്‌ടറുടെ മൊഴി നിര്‍ണായകമായി. വിഷം നല്‍കിയ കുപ്പി പ്രതികള്‍ വീടിന് ദൂരയുള്ള സ്ഥലത്ത് ഉപേക്ഷിച്ചതായി രണ്ടും മൂന്നും പ്രതികള്‍ സമ്മതിക്കുകയും ഇത് തെളിവെടുപ്പില്‍ കണ്ടെടുക്കുകയും ചെയ്‌തു.

രണ്ടാം പ്രതി സിന്ധുവിന് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ജില്ല ക്രൈം ബ്രാഞ്ചിന്‍റെ ചുമതലയുള്ള ഡിവൈഎസ്‌പി റാസിത്താണ് കുറ്റപത്രം നല്‍കുന്നത്. ഷാരോണ്‍ കേസിന്‍റെ വിചാരണ കേരളത്തില്‍ തന്നെ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കുറ്റപത്രം നല്‍കുന്നത്. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടായി അഡ്വ.വിനീത് കുമാറിനെ നിയമിച്ചിട്ടുണ്ട്. ഗ്രീഷ്‌മയും അമ്മാവനും നിലവില്‍ ജയിലിലാണ്. അമ്മ സിന്ധുവിന് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.