ETV Bharat / state

അതിതീവ്രമഴയ്ക്ക് സാധ്യതയില്ല; മഴ മുന്നറിയിപ്പുകളില്‍ വീണ്ടും മാറ്റം, ഇനി തുലാവർഷം

ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Change in Rain Warning kerala  Change in Rain Warning kerala news  Rain Warning  Rain Warning news  അതിതീവ്രമഴ  അതിതീവ്രമഴക്ക് സാധ്യത  അതിതീവ്രമഴ വാര്‍ത്ത  മഴ മുന്നറിയിപ്പില്‍ മാറ്റം
അതിതീവ്രമഴയ്ക്ക് സാധ്യതയില്ല; മഴ മുന്നറിയിപ്പുകളില്‍ വീണ്ടും മാറ്റം.
author img

By

Published : Oct 20, 2021, 1:46 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയില്ലെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നത്തെ ഓറഞ്ച് അലര്‍ട്ടുകള്‍ വീണ്ടും പിന്‍വലിച്ചു. ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെ അഞ്ച് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തുലാവര്‍ഷത്തിന് മുന്നോടിയായുള്ള കിഴക്കന്‍ കാറ്റിന്‍റെ സ്വാധീനം മൂലമാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.

സംസ്ഥാനത്ത് ഈ ആഴ്ചയോടെ കാലവര്‍ഷം പിന്‍വാങ്ങുമെന്ന വിലയിരുത്തലിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ചയോടെ കാലവര്‍ഷം പൂര്‍ണ്ണമായും പിന്‍മാറും. ചൊവ്വാഴ്ചയോടെ തന്നെ തുലവര്‍ഷം എത്തുമെന്ന വിലയിരുത്തലാണ് കാലവസ്ഥ നിരീക്ഷണം നടത്തുന്നത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.