തിരുവനന്തപുരം: കേരളത്തില്‍ ഇനി മുതല്‍ സിഎഫ്എല്‍, ഫിലമെന്‍റ് ബൾബുകളുടെ വില്‍പന നിരോധിക്കാൻ തീരുമാനം. 2020 നവംബർ ഒന്ന് മുതല്‍ ഇവ നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. കേരളത്തില്‍ നേരത്തെ തന്നെ എല്‍ഇഡി വിളക്കുകളുടെ വില്‍പന കൂടുകയും സിഎഫ്എല്‍ ബൾബുകൾ വില്‍ക്കുന്നത് കുറയുകയും ചെയ്തിരുന്നു. ദീർഘകാലം നിലനില്‍ക്കുമെന്നതും കൂടുതല്‍ വെളിച്ചം കിട്ടുമെന്നതും വിലക്കുറവും വൈദ്യുതി ചെലവ് കുറയുമെന്നതും എല്‍ഇഡി വിളക്കുകളുടെ നേട്ടമാണ്. ഊർജ മിഷൻ പദ്ധതിയുടെ ഭാഗമായി എല്‍ഇഡി ബൾബുകൾ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 2020 അവസാനത്തോടെ കേരളത്തിലെ തെരുവുവിളക്കുകളും സർക്കാർ സ്ഥാപനങ്ങളിലെ ബൾബുകളും പൂർണമായും എല്‍ഇഡിയായി മാറ്റുമെന്നും ധനമന്ത്രി പറഞ്ഞു.
കേരളത്തില്‍ എല്‍ഇഡി, ഫിലമെന്‍റ് ബൾബുകൾ നിരോധിക്കും
2020 അവസാനത്തോടെ കേരളത്തിലെ തെരുവുവിളക്കുകളും സർക്കാർ സ്ഥാപനങ്ങളിലെ ബൾബുകളും പൂർണമായും എല്‍ഇഡിയായി മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്