ETV Bharat / state

തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ സന്ദര്‍ശിച്ച് മൻസുഖ് മാണ്ഡവ്യ ; പൂര്‍ണ തൃപ്തിയെന്ന് പ്രതികരണം - കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ

മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്‌തിയെന്ന് കേന്ദ്ര മന്ത്രി

centre health minister visits thiruvananthapuram medical college  thiruvananthapuram medical college  health minister  മൻസുഖ് മാണ്ഡവ്യ  കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ  തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌
തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ സന്ദര്‍ശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ
author img

By

Published : Aug 16, 2021, 11:08 PM IST

തിരുവനന്തപുരം : കൊവിഡ്‌ പോരാട്ടത്തിൽ കേരളത്തിന് എല്ലാ വിധ സഹായങ്ങളും നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. തിരുവനന്തപുരം മെഡിക്കൽ കോളജിന്‍റെ കൊവിഡ് ഐസിയു കേന്ദ്ര മന്ത്രിയും സംഘവും സന്ദര്‍ശിച്ചു. സന്ദര്‍ശനത്തില്‍ പൂര്‍ണ സംതൃപ്‌തി മന്ത്രി അറിയിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മെഡിക്കല്‍ കോളജ് ആശുപത്രി ട്രയാജ് ഏരിയ, കൊവിഡ് ഒപി, ഗ്രീന്‍ സോണ്‍, യെല്ലോ സോണ്‍, റെഡ് സോണ്‍, ഐസിയു, കൊവിഡ് ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.

നിലവിലെ രോഗികളുടെ എണ്ണവും കൊവിഡ് രണ്ടാം തരംഗം വന്നപ്പോഴുള്ള രോഗികളുടെ എണ്ണവും കേന്ദ്ര മന്ത്രി സന്ദര്‍ശന വേളയില്‍ ചോദിച്ചറിഞ്ഞു. ഐസിയു, വെന്‍റിലേറ്റര്‍ എന്നിവ ഒഴിവുള്ളതും അദ്ദേഹം നേരിട്ട് വിലയിരുത്തി.

തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ സന്ദര്‍ശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ

60 ശതമാനത്തില്‍ താഴെ മാത്രമാണ് ഇപ്പോള്‍ സംസ്ഥാനത്ത് കൊവിഡ് രോഗികളുള്ളത്. ആശുപത്രി പ്രവര്‍ത്തനത്തിന് പുറമെ, ഐസിയു, വെന്‍റിലേറ്റര്‍, ഓക്‌സിജന്‍ എന്നിവയുടെ ലഭ്യതയും വിലയിരുത്തി.

കൊവിഡ്‌ വ്യാപനം ഉയര്‍ന്ന് നിന്നപ്പോഴും മെഡിക്കല്‍ കോളജില്‍ കൃത്യമായാണ് കാര്യങ്ങള്‍ നടത്തിയത്. മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ അതിനും തിരുവനന്തപുരം മെഡിക്കല്‍ കോളജ് സജ്ജമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കൊവിഡ് സമയത്തും മെഡിക്കല്‍ കോളജ് കൊവിഡിതര ചികിത്സയ്ക്കും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്കും എമര്‍ജന്‍സി ചികിത്സയ്ക്കും പ്രാധാന്യം നല്‍കിയതിനെ കേന്ദ്ര മന്ത്രി അഭിനന്ദിച്ചു.

കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍, സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, കലക്ടര്‍ ഡോ. നവജ്യോത് ഖോസ, ഡിഎംഇ ഡോ. എ റംലാ ബീവി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ജോബി ജോണ്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്എസ് സന്തോഷ് കുമാര്‍, ഡോ. സുനില്‍ കുമാര്‍, കൊവിഡ് സെല്‍ ചീഫ് നിസാറുദ്ദീന്‍, ആര്‍എംഒ ഡോ. മോഹന്‍ റോയ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.