ETV Bharat / state

കേരളീയത്തില്‍ ഗോത്രവര്‍ഗ വിഭാഗങ്ങളെ പ്രദര്‍ശന വസ്‌തുവാക്കിയെന്ന പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് പട്ടികവർഗ്ഗ കമ്മിഷൻ - Humiliation Of Tribal Groups

Aadimam Exhibition In Keralyeeam: കേരളീയത്തിലെ ആദിമം പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനം. യുവമോർച്ച നേതാവിന്‍റെ പരാതിയില്‍ നടപടി. അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര പട്ടികവർഗ്ഗ കമ്മിഷൻ. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നിര്‍ദേശം.

പൊലീസ് മേധാവി ഷെയ്ഖ് ധാർവേഷ് സാഹിബ്  Adimam Exhibition In Keralyeeam  കേരളീയത്തിലെ ആദിമം  ആദിവാസികളെ പ്രദര്‍ശന വസ്‌തുവാക്കിയെന്ന പരാതി  പട്ടികവർഗ്ഗ കമ്മിഷൻ  ഡിജിപി  ചീഫ് സെക്രട്ടറി  Keralyeeam  Central Scheduled Tribes Commission  Humiliation Of Tribal Groups  Adimam Exhibition Controversy
Humiliation Of Tribal Groups In Keralyeeam; Adimam Exhibition Controversy
author img

By ETV Bharat Kerala Team

Published : Nov 24, 2023, 4:02 PM IST

Updated : Nov 24, 2023, 4:17 PM IST

തിരുവനന്തപുരം: കനകക്കുന്നിൽ നടന്ന കേരളീയം പരിപാടിയിൽ ഗോത്ര വിഭാഗങ്ങളെ പ്രദർശന വസ്‌തുവാക്കിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര പട്ടികവർഗ്ഗ കമ്മിഷൻ. യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാം രാജിന്‍റെ പരാതിയിലാണ് കമ്മിഷന്‍ ഇടപെടൽ. വിഷയത്തില്‍ മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി വി.വേണു, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് എന്നിവരോട് കേന്ദ്ര പട്ടികവർഗ്ഗ കമ്മിഷൻ ആവശ്യപ്പെട്ടു.

സമയപരിതിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ഡിജിപിയും ചീഫ് സെക്രട്ടറിയും കമ്മിഷന് മുന്നിൽ നേരിട്ട് ഹാജരാകണമെന്നും നോട്ടിസിൽ പറയുന്നു. നവംബർ എട്ടിനാണ് ഇത് സംബന്ധിച്ച് കേന്ദ്ര പട്ടികവർഗ്ഗ കമ്മിഷൻ നോട്ടിസ് ഇറക്കിയത്. കേരളീയം പരിപാടിയിൽ ആദിവാസികളെ ഷോക്കേസ് ചെയ്‌തു എന്നായിരുന്നു ആരോപണം.

സംഭവം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ആദിവാസികളെ പ്രദർശന വസ്‌തുക്കളാക്കി എന്ന നിലയിലുള്ള പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടോടി ഗോത്ര കലാകാരന്മാർക്ക് കലാരൂപം അവതരിപ്പിക്കാനുള്ള വേദിയായിരുന്നു കേരളീയം പരിപാടിയുടെ ഭാഗമായി ഒരുക്കിയ ആദിമം.

പന്തക്കാളി, കളവും പുള്ളുവൻ പാട്ടും, പടയണി, തെയ്യം, മുടിയേറ്റ്, പൂതനും തിറയും തുടങ്ങിയ കലാരൂപങ്ങൾക്ക് ഒപ്പമാണ് പളിയ നൃത്തവും അവതരിപ്പിച്ചത്. കേരളീയത്തിന്‍റെ ഭാഗമായി പരമ്പരാഗത ഗോത്ര വിഭാഗത്തിൽപ്പെട്ട ഒരു സംഘം കലാകാരന്മാർക്ക് അവരുടെ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിന് ഫോക്‌ലോർ അക്കാദമി അവസരം ഒരുക്കുകയാണ് ചെയ്‌തത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

കേരളീയവും വിവാദമായ ആദിമവും: നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് തലസ്ഥാനത്ത് കേരളീയം പരിപാടിയ്‌ക്ക് തുടക്കമായത്. ഒരാഴ്‌ചക്കാലം നീണ്ട് നില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. 40 വേദികളായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. ഇതില്‍ അഞ്ച് വേദികളായി പ്രഭാഷകരുടെ സെമിനാറുകളും ഒമ്പത് വേദികളില്‍ ട്രേഡ് ഫെയറും ആറ് വേദികളില്‍ ഫ്‌ളവര്‍ ഷോയും മറ്റ് വേദികളിലായി വ്യത്യസ്‌തമായ പരിപാടികളുമാണ് അരങ്ങേറിയത്.

ഭാവി കേരളത്തിന്‍റെ മാര്‍ഗ രേഖ തയ്യാറാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ കേരളീയം പരിപാടി സംഘടിപ്പിച്ചത്. ഇതിന്‍റെ ഭാഗമായി ആദിവാസി സമൂഹത്തെ ഉള്‍പ്പെടുത്തി നടത്തിയ ആദിമം എന്ന പരിപാടിയാണ് ഏറെ വിവാദങ്ങള്‍ക്ക് കാരണമായത്. കുടിലുകളും ഏറുമാടങ്ങളും കെട്ടി പരമ്പരാഗത വസ്‌ത്രങ്ങള്‍ ധരിച്ച് ആദിവാസി ഗോത്രത്തില്‍പ്പെട്ട അഞ്ച് പേരെ ഉള്‍ക്കൊള്ളിച്ച് നടത്തിയ പരിപാടിയാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

തനത് കലാരൂപങ്ങളുടെ പ്രകടനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പരിപാടിയിലൂടെ ആദിവാസികളെ പ്രദര്‍ശന വസ്‌തുവാക്കിയെന്നാണ് ആരോപണം. ഇത്തരമൊരു പരിപാടിയിലൂടെ ആദിവാസികളെ അപമാനിച്ചതിന് സര്‍ക്കാര്‍ മാപ്പ് പറയണമെന്നും ആദിവാസി ദലിത് സംഘടനകള്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്.

Also Read: 'പാരമ്പര്യവും തനിമയും പ്രദർശിപ്പിക്കാം, എന്നാല്‍ ആരെയും പ്രദർശന വസ്‌തുവാക്കാൻ പാടില്ല'; പ്രതികരിച്ച് കൃഷി മന്ത്രി

Last Updated : Nov 24, 2023, 4:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.