തിരുവനന്തപുരം: ജാതി- മതസംഘടനകള്‍ പരസ്യമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി വോട്ടഭ്യര്‍ഥിക്കുന്നത് മാതൃകാ പെരുമാറ്റ ചട്ട ലംഘനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി എന്‍എസ്എസ് പരസ്യമായി വോട്ടഭ്യര്‍ഥിച്ചത് സംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, പരാതി ലഭിച്ചാല്‍ പരിശോധിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രക്രിയ തികച്ചും മതേതരമായിരിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. നിഷ്പക്ഷതയും മതേതരത്വവും കാത്തു സൂക്ഷിക്കാന്‍ ബാധ്യസ്ഥരായ സ്ഥാനാര്‍ഥികള്‍ എന്തിനാണ് ജാതി- മത സംഘടനകള്‍ക്ക് പിന്നാലെ പോകുന്നതെന്നും ടിക്കാറാം മീണ ചോദിച്ചു.