തിരുവനന്തപുരം: എല്‍.ജി.എസ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകിയ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടി ഖേദകരമെന്ന് ഉദ്യോഗാർഥികൾ. നിയമനടപടിയുമായി മുന്നോട്ടു പോകും. സമര നടപടികളുമായി ബന്ധപ്പെട്ട് കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും സെക്രട്ടേറിയറ്റ് പടിക്കൽ സമരം ഇരിക്കുന്ന ഉദ്യോഗാർഥികൾ പറഞ്ഞു.
ഉദ്യോഗാർഥികളുടെ അപേക്ഷയിൽ ലാസ്റ്റ് ഗ്രേഡ് പട്ടികയുടെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടാനാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്. ഇതിനിടെയാണ് ഹൈക്കോടതി ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി പി.എസ്.യുടെ അപ്പീൽ അംഗീകരിച്ചത്. ജസ്റ്റിസുമാരായ അലക്സാണ്ടർ തോമസും എ ബദറുദീനും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
റാങ്ക് ലിസ്റ്റ് നീട്ടാൻ ട്രൈബ്യൂണലിന് അധികാരമില്ലന്നും കോടതി വ്യക്തമാക്കി. ട്രൈബ്യൂണലിൽ ഉള്ള ഹർജി എത്രയും പെട്ടെന്ന് തീർപ്പാക്കാനും കോടതി നിർദേശിച്ചു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടരുതെന്നും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടന്നും പി.എസ്.സി കോടതിയെ അറിയിച്ചു. ലിസ്റ്റുകളുടെ കാലാവധി എന്തിനാണ് നീട്ടുന്നതെന്നും ലക്ഷകണക്കിന് ഉദ്യോഗാർഥികൾ പുറത്തുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ALSO READ: ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടി; എല്‍.ജി.എസ് റാങ്ക് പട്ടിക നീട്ടില്ല