തിരുവനന്തപുരം: അന്തിമ സ്ഥാനാർഥി പട്ടിക വന്നതോടെ തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങി സ്ഥാനാർഥികൾ. 6402 സ്ഥാനാർത്ഥികളാണ് തിരുവനന്തപുരം ജില്ലയിൽ മത്സരിക്കുന്നത്. പത്രിക പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചതോടെയാണ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമായത്.
3329 സ്ത്രീകളും 3073 പുരുഷന്മാരും മത്സരരംഗത്തുള്ള ജില്ലയിൽ വനിതാ സ്ഥാനാർഥികളാണ് കൂടുതൽ. ഗ്രാമപഞ്ചായത്തുകളിൽ 4710 പേരും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 523 പേരും ജില്ലാ പഞ്ചായത്തിൽ ആകെ 97 പേരുമാണ് ജനവിധി തേടുന്നത്. ആകെ 556 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. മുനിസിപ്പാലിറ്റികളിലേക്ക് 516 പേരും മത്സരിക്കുന്നുണ്ട്. അന്തിമപട്ടിക ആയതോടെ സ്ഥാനാർഥികൾക്കുള്ള ചിഹ്നങ്ങളും തിങ്കളാഴ്ച അനുവദിച്ചു.