ETV Bharat / state

Camera In Private Bus: സ്വകാര്യ ബസുകളില്‍ ക്യാമറ സ്ഥാപിക്കാന്‍ സമയം നീട്ടില്ല; സമയപരിധി ഒക്ടോബർ 31 വരെ മാത്രമെന്ന് മന്ത്രി ആൻ്റണി രാജു - CCTV in Bus

Installing Cameras in Private Bus: വാഹനാപകടങ്ങൾ നിയന്ത്രിക്കാൻ ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ബസിന്‍റെ അകവും പുറവും വ്യക്തമായി കാണാൻ കഴിയുന്ന രണ്ട് ക്ലോസ്‌ഡ് സർക്യൂട്ട് ക്യാമറകൾ ബസുകളിൽ സ്ഥാപിക്കാനാണ് നിർദേശം.

Etv Bharat Camera In Private Bus  Installing Cameras in Private Bus  സ്വകാര്യ ബസുകളില്‍ ക്യാമറ  മന്ത്രി ആൻ്റണി രാജു  Minister Antony Raju states No Extension Time  CCTV in Bus  Kerala Private Bus CCTV
Camera In Private Bus
author img

By ETV Bharat Kerala Team

Published : Oct 19, 2023, 4:06 PM IST

മന്ത്രി ആൻ്റണി രാജു മാധ്യമങ്ങളോട്

തിരുവനന്തപുരം : സ്വകാര്യ ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി ഇനി നീട്ടി നൽകില്ലെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു (Antony Raju). ഈ മാസം 31നാണ് അവസാന ദിവസമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി (Camera In Private Bus- Minister Antony Raju states No Extension Time Will Be Given). ക്യാമറ സ്ഥാപിക്കുമ്പോള്‍ നിയമലംഘനങ്ങൾ കുറയും. ജിപിഎസുമായി ബന്ധപ്പെടുത്തി ക്യാമറകൾ തത്സമയം നിരീക്ഷിക്കുന്നത് ആലോചനയിലുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സ്വകാര്യ ബസ് സർവീസുകളുടെ സമയക്രമത്തിൽ പുനക്രമീകരണം വേണമെന്ന ആവശ്യം പരിഗണിക്കുമെന്നും മന്ത്രി ഇതോടൊപ്പം അറിയിച്ചു. ജില്ലകളിലെ ആർടിഒമാർക്ക് സമയക്രമത്തിൽ മാറ്റം വരുത്താൻ നിർദേശം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.

പലവട്ടം നീട്ടിയ സമയപരിധി : വാഹനാപകടങ്ങൾ നിയന്ത്രിക്കാൻ ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ബസിന്‍റെ അകവും പുറവും വ്യക്തമായി കാണാൻ കഴിയുന്ന രണ്ട് ക്ലോസ്‌ഡ് സർക്യൂട്ട് ക്യാമറകൾ (CCTV Camera) ബസുകളിൽ സ്ഥാപിക്കാനാണ് നിർദേശം. ആദ്യം ഈ വര്‍ഷം ഫെബ്രുവരി 28നകം ക്യാമറ ഘടിപ്പിക്കണമെന്നായിരുന്നു ഉത്തരവ്.

എന്നാല്‍ ഇത് മാർച്ച്‌ 31 വരെ നീട്ടി. പിന്നീട് കാലാവധി ജൂൺ 30 വരെ നീട്ടി. എന്നിട്ടും ഫലം കാണാതെ വന്നതോടെ സെപ്റ്റംബർ 30നുള്ളില്‍ ക്യാമറ സ്ഥാപിക്കണമെന്ന് അന്ത്യശാസനം നല്‍കി. എന്നാല്‍ നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവ് പരിഗണിച്ച് സമയം നീട്ടി നൽകണമെന്ന് കെഎസ്ആർടിസിയും വാഹന ഉടമകളും അഭ്യർഥിച്ചതോടെ ഒരിക്കല്‍ കൂടി നീട്ടി നല്‍കിയ സമയപരിധിയാണ് ഒക്ടോബർ 31. റോഡ് സുരക്ഷ സംബന്ധിച്ച് ചേർന്ന ഉന്നതതല യോഗത്തിലെ ധാരണ പ്രകാരം ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുൻ യാത്രക്കാരനും ധരിക്കാനുള്ള സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള കാലാവധിയും നേരത്തെ ഒക്ടോബർ 31 വരെ നീട്ടിയിരുന്നു.

Also Read: ഹെവി വാഹനങ്ങളിലെ സീറ്റ്ബെൽറ്റ് : സമയപരിധി ഒക്ടോബർ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്‍റണി രാജു

സമയപരിധി നീളാന്‍ കാരണം : നിലവിലെ തീരുമാനമനുസരിച്ച് സ്റ്റേജ് കാര്യേജ് ബസുകൾക്ക് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്കും കോൺട്രാക്‌ട് കാര്യേജുകൾക്കും ക്യാമറകൾ നിർബന്ധമാക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ ഇത്തരത്തിലുള്ള ഒട്ടനവധി ക്യാമറകള്‍ ആവശ്യമായി വരും. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കും വിധത്തിൽ നിലവാരമുള്ള ക്യാമറകളുടെ ദൗർലഭ്യമാണ് സമയപരിധി നീട്ടാൻ പ്രധാന കാരണം. ഇതുകൂടാതെ അധികമായി ആവശ്യം വന്നപ്പോൾ കമ്പനികൾ അമിതവില ഈടാക്കി ചൂഷണം ചെയ്യുന്ന സാഹചര്യം ഉണ്ടായതും, ക്യാമറ വാങ്ങാനുള്ള കെഎസ്‌ആർടിസിയുടെ ടെൻഡർ നടപടി പൂർത്തിയാക്കാൻ അധിക സമയം വേണ്ടിവരുന്നതും സമയപരിധി നീട്ടിയതിനെ സ്വാധീനിച്ചു.

Also Read: ബസുകളിൽ കാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി; ഉത്തരവ് വന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.