ETV Bharat / state

Mullaperiyar: സിഎജി റിപ്പോർട്ട് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതെന്ന് വി.ഡി സതീശൻ - വാർത്താസമ്മേളനം

ജലവിഭവ വകുപ്പ് മന്ത്രിയെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രി അറിയഞ്ഞുകൊണ്ടാണ് മരംമുറി ഉത്തരവ് നൽകിയതെങ്കിൽ മന്ത്രി റോഷി അഗസ്റ്റിൻ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

CAG report  Opposition leader  v d satheeshan  CAG report on mullaperiyar  സിഎജി റിപ്പോർട്ട്  പ്രതിപക്ഷ നേതാവ്  പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനം  വിഡി സതീശൻ വാർത്താസമ്മേളനം  വാർത്താസമ്മേളനം  സിഎജി റിപ്പോർട്ട് വാർത്ത
സിഎജി റിപ്പോർട്ട് പ്രതിപക്ഷ ആരോപണങ്ങൾ ശരിവയ്ക്കുന്നതെന്ന് വി.ഡി സതീശൻ
author img

By

Published : Nov 12, 2021, 12:49 PM IST

തിരുവനന്തപുരം: പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങൾ ശരിവെക്കുന്നതാണ് സിഎജി റിപ്പോർട്ടിലെ(CAG report) പരാമർശങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിയെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ ഓഫിസും ചേർന്നാണ് മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് നൽകിയതെങ്കിൽ മന്ത്രി റോഷി അഗസ്റ്റിൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ കേസിൽ കേരളത്തിൻ്റെ ഭാഗം ദുർബലമാക്കാൻ സർക്കാർ തലത്തിൽ ഗൂഢാലോചന നടന്നതായും വി.ഡി സതീശൻ ആരോപിച്ചു.

സിഎജി റിപ്പോർട്ട് പ്രതിപക്ഷ ആരോപണങ്ങൾ ശരിവയ്ക്കുന്നതെന്ന് വി.ഡി സതീശൻ

ഡാം മാനേജ്മെൻ്റിലെ പിഴവ് നിയമസഭയ്ക്ക് അകത്തും പുറത്തും മുഖ്യമന്ത്രി തുറന്നു സമ്മതിച്ചിട്ടില്ല. എന്നാൽ സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്ന പിഴവുകൾ സൂചിപ്പിക്കുന്നത് വിരോധാഭാസമാണ്. സംസ്ഥാനം കടക്കെണിയിലാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ധവളപത്രം ഇറക്കിയിരുന്നു. കേരളം രൂക്ഷമായ കടക്കെണിയിലാണെന്ന് സിഎജി റിപ്പോർട്ടും പറയുന്നു. രൂക്ഷമായ കടക്കെണിയിൽ നിൽക്കുമ്പോഴും സിൽവർ ലൈനുമായി മുന്നോട്ടു പോകാനാണ് സർക്കാരിൻ്റെ ശ്രമമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മരം മുറിക്കാൻ സെക്രട്ടറി തലത്തിൽ തീരുമാനിച്ചതായി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്ന് വി.ഡി സതീശൻ പറയുന്നു.

വഴിതടയൽ സമരങ്ങൾക്കെതിരെ വ്യക്തിപരമായ നിലപാട്

ഇന്ധനവില വർധനവിനെതിരായി ഇനിയുള്ളത് വഴിതടയൽ സമരങ്ങളല്ല. ചക്ര സ്‌തംഭന സമരത്തിൽ നിന്ന് മാറിനിന്നിട്ടില്ലെന്നും താൻ നിയമസഭയിലായിരുന്നുവെന്നും വി.ഡി സതീശൻ വ്യക്തമാക്കി. വഴിതടയൽ സമരങ്ങൾക്കെതിരെ തനിക്കുള്ളത് 20 വർഷമായുള്ള വ്യക്തിപരമായ നിലപാടാണ്. എന്നാൽ തൻ്റെ നിലപാട് പാർട്ടിയിൽ അടിച്ചേൽപ്പിക്കില്ലെന്നും പാർട്ടി എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.

ക്ഷേത്ര പ്രവേശന വിളംബരത്തിൻ്റെ 85ാം വാർഷികത്തോടനുബന്ധിച്ച് ദലിത് കോൺഗ്രസ് നേതാക്കൾക്കൊപ്പം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ.

Also Read: Makaravilakku: ശബരിമല തീര്‍ഥാടകര്‍ ശ്രദ്ധിക്കുക, പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.