ETV Bharat / state

CAG Report on Kerala Pension Distribution: 'സാമൂഹിക പെന്‍ഷന്‍ വിതരണരീതി സുതാര്യമല്ല, അനർഹർ കൈപ്പറ്റുന്നു' ; സിഎജി റിപ്പോര്‍ട്ട് പുറത്ത്

CAG on Kerala Pension : അഞ്ച് ജില്ലകളിലെ 37 പഞ്ചായത്തുകളിൽ പരിശോധന നടത്തിയപ്പോൾ വിതരണത്തിൽ തിരിമറി നടക്കുന്നുണ്ടെന്ന് കണ്ടെത്തി

Pension Distribution CAG Report  Pension Distribution  CAG Report  Kerala Pension Distribution  Old Age Pension  Widow Pension  CAG  സാമൂഹിക പെന്‍ഷന്‍  പെന്‍ഷന്‍ വിതരണരീതി  പെന്‍ഷന്‍ വിതരണരീതി സുതാര്യമല്ല  അനർഹർ കൈപറ്റുന്നു  സിഎജി റിപ്പോര്‍ട്ട് പുറത്ത്  സിഎജി റിപ്പോര്‍ട്ട്  സിഎജി  വിതരണത്തിൽ തിരിമറി  പെൻഷൻ  ഡയറക്‌ട് ടു ഹോം  ഇൻഫോ കേരള മിഷൻ  കേരള
Pension Distribution CAG Report
author img

By ETV Bharat Kerala Team

Published : Sep 14, 2023, 9:26 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ സാമൂഹിക പെൻഷൻ (Pension) രീതി സുതാര്യമല്ലെന്നും അനർഹർ കൈപ്പറ്റുന്നുവെന്നും കംപ്ട്രോ‌ളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (CAG) റിപ്പോർട്ട്‌. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ 37 പഞ്ചായത്തുകളിൽ നടത്തിയ പരിശോധന അടിസ്ഥാനമാക്കി, 2017-18, 2021-22 വർഷത്തെ റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത് (CAG Report on Kerala Pension Distribution).

വാർദ്ധക്യകാല പെൻഷൻ (Old Age Pension), വിധവ പെൻഷൻ (Widow Pension), കർഷകത്തൊഴിലാളി പെൻഷൻ , വികലാംഗ പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ എന്നിങ്ങനെ അഞ്ച് പെൻഷനുകളിലൂടെ 1600 രൂപ വീതമാണ് നൽകുന്നത്. സംസ്ഥാനത്ത് പകുതി പേർക്ക് മാത്രമേ നേരിട്ട് അക്കൗണ്ട് വഴി കൊടുക്കുന്നുള്ളൂ. ബാക്കിയുള്ളവർക്ക് പഞ്ചായത്ത്‌ മുഖേന ഡയറക്‌ട് ടു ഹോം രീതിയിലാണ് പെൻഷൻ വിതരണം ചെയ്യുന്നത്.

ക്രമക്കേട് കണ്ടെത്തി : അഞ്ച് ജില്ലകളിൽ 37 പഞ്ചായത്തുകളിൽ പരിശോധന നടത്തിയപ്പോൾ വിതരണത്തിൽ തിരിമറി നടക്കുന്നുണ്ടെന്നും മൂവായിരത്തിലധികം പേർ വ്യത്യസ്‌ത പെൻഷനുകള്‍ സ്വീകരിക്കുന്നുണ്ടെന്നും പലരും വാങ്ങിയതിന് ശേഷമാണ് അപ്ലിക്കേഷൻ നൽകിയതന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. ഇൻഫോ കേരള മിഷൻ ചെയ്‌ത സോഫ്റ്റ്‌വെയർ പരാജയമാണന്നും ഐടി വിഭാഗത്തിൽ വന്ന തെറ്റ് സംബന്ധിച്ച് സർക്കാറിനെ അറിയിച്ചെങ്കിലും തിരുത്തിയില്ലെന്നും അക്കൗണ്ടന്‍റ് ജനറൽ ബിജു ജേക്കബ് പറഞ്ഞു.

Also Read: VD Satheesan On Solar Enquiry | സോളാർ വിഷയത്തിൽ വേണ്ടത് സിബിഐ അന്വേഷണം, പ്രതിപക്ഷത്ത് ആശയക്കുഴപ്പമില്ല : വിഡി സതീശൻ

അതേസമയം പെൻഷൻ ഗുണഭോക്താക്കൾക്ക് എസ്‌എംഎസ് അലർട്ട് സംവിധാനം ഏർപ്പെടുത്തുക, യോഗ്യത മാനദണ്ഡം തുടരുന്നുവെന്ന് ഉറപ്പുവരുത്തുക, സേവന പെൻഷൻ സോഫ്റ്റ്‌വെയർ വ്യാപിപ്പിക്കുക എന്നിവയാണ് സർക്കാരിന് സിഎജി നല്‍കിയിട്ടുള്ള ശുപാർശകള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.