ETV Bharat / state

തിരുവനന്തപുരത്ത് വാക്‌സിന്‍ ഉത്പാദന യൂണിറ്റ് സ്ഥാപിക്കാന്‍ മന്ത്രിസഭാതീരുമാനം

author img

By

Published : Jun 9, 2021, 8:05 PM IST

ഡോ. എസ്. ചിത്ര ഐ.എ.എസിനെ പ്രൊജക്ട് ഡയറക്ടറായി നിയമിക്കും.

vaccine manufacturing unit  Thiruvananthapuram  Cabinet take decision To set up a vaccine manufacturing unit at Thiruvananthapuram  വാക്‌സിന്‍ ഉത്പാദന യൂണിറ്റ്  തിരുവനന്തപുരത്ത് വാക്‌സിന്‍ ഉത്പാദന യൂണിറ്റ് സ്ഥാപിക്കാന്‍ തീരുമാനം  ലൈഫ് സയന്‍സ് പാര്‍ക്ക്
തിരുവനന്തപുരത്ത് വാക്‌സിന്‍ ഉത്പാദന യൂണിറ്റ് സ്ഥാപിക്കാന്‍ തീരുമാനം

തിരുവനന്തപുരം : തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സിന്‍ ഉത്പാദന യൂണിറ്റ് സ്ഥാപിക്കാന്‍ തീരുമാനം. ഡോ. എസ്. ചിത്ര ഐ.എ.എസിനെ ഇതിന്‍റെ പ്രൊജക്ട് ഡയറക്ടറായി നിയമിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.

also read: അജേഷിനെ കാത്ത് നാട് , സ്നേഹം കിനിയുന്ന കവിതയുമായി സീത

ഡോ. കെ.പി. സുധീര്‍ (ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി) ചെയര്‍മാനും ഡോ. ബി. ഇക്ബാല്‍ (സ്റ്റേറ്റ് ലെവല്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റി കൊവിഡ് മാനേജ്‌മെന്‍റ്), ഡോ. വിജയകുമാര്‍ (വാക്‌സിന്‍ വിദഗ്ധന്‍, ഡോ. റെഡ്ഡീസ് ലബോറട്ടറി, ഹൈദരാബാദ്), ഡോ. രാജന്‍ ഖോബ്രഗഡെ (പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്), ഡോ. രാജമാണിക്യം (മാനേജിങ് ഡയറക്ടര്‍ കെ.എസ്.ഐ.ഡി.സി.) എന്നിവര്‍ മെമ്പര്‍മാരുമായി വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിക്കും.

പ്രമുഖ കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും പെട്ടെന്നുതന്നെ വാക്‌സിന്‍ ഉത്പാദനം സാധ്യമാക്കുന്നതിനും വര്‍ക്കിങ് ഗ്രൂപ്പിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.